വോയ്പ് കോളുകൾ അപകടകരം !!

0
69

വോയ്പ് കോളുകൾ അപകടകരം !!

പ്രവാസികൾ ഏറെ ആശ്രയിക്കുന്ന വിവരാന്വേഷണ മാർഗമാണ് VOIP( വോയ്സ് ഓവർ ഇൻറർനെറ്റ് പ്രോട്ടോകോൾ) കോളുകൾ. സൗജന്യ നിരക്കിൽ കോളുകൾ ലഭ്യമാക്കാൻ വേണ്ടി നിയമപരമായി അനുമതിയില്ലാത്ത വോയ്പ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതും ഉപയോഗിക്കുന്നതും സൈബർ ക്രൈം നിയമം 9 പ്രകാരം ദുബായിൽ കുറ്റകരമാണ്. പൊതുസ്ഥലങ്ങളിലെ നെറ്റ്‌വർക്ക് ഉപയോഗിച്ച് വോയ്പ് കോളുകൾ ലഭ്യമാക്കാൻ ശ്രമിക്കുന്നവരെയും പേഴ്സണലായി വോയ്പ് കോളുകൾ ഉപയോഗിക്കുന്ന വരെയും, കാർഡുകൾ വിൽക്കുന്നവരെയും കാത്ത് ദുബായ് കോടതിയിൽ കടുത്ത നിയമ നടപടികൾ ആണുള്ളത്.

അനുവദനീയമായ വോയ്പ് കോളുകൾ:

TRAI അംഗീകൃതമായ വോയ്പ് കോളുകൾ മാത്രമാണ് ദുബായിൽ അനുവദനീയം. പ്രമുഖ ടെലികോം ദാതാക്കളായ ഡു/ ഇത്തിസലാത്ത് എന്നിവ പൊതുജനങ്ങൾക്കായി ബോട്ടിം സി-മി തുടങ്ങിയ വോയ്പ് കാളുകൾ മാസ തവണ വ്യവസ്ഥയിൽ 50 ദിർഹം നിരക്കിൽ ലഭ്യമാക്കുന്നുണ്ട്.  ഇത്തരം സേവനങ്ങൾ ഉപയോഗിക്കുന്നതു വഴി രാജ്യത്തെ നിയമങ്ങൾ അനുസരിക്കുന്നതോടൊപ്പം ചെറിയ ലാഭങ്ങൾക്ക് വേണ്ടി കടുത്ത നിയമ നടപടികൾ നേരിടുന്നതിൽ നിന്നും രക്ഷപ്പെടുകയും ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here