• തൊഴിൽ വിസ

യുഎഇയിൽ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരു വിദേശ വ്യക്തിക്കും ലഭ്യമാക്കാവുന്ന വിസയാണിത്. യു.എ.ഇ വിദേശകാര്യ മന്ത്രാലയമാണ് ഇത്തരം വിസകൾ ലഭ്യമാക്കുന്നത്. തൊഴിൽ മന്ത്രാലയം
അംഗീകരിച്ച തൊഴിൽ അനുമതികളുടെ മേൽ മാത്രമേ യുഎഇ യിൽ ജോലി ചെയ്യുവാനുള്ള വിസ ലഭ്യമാകുകയുള്ളൂ. തൊഴിൽ ദാതാക്കളാണ് സാധാരണ ഗതിയിൽ ഇത്തരം വിസകൾ ക്ക് അപേക്ഷിക്കുക. ആശ്രിത വിസയിൽ ഉള്ളവർക്കും തൊഴിൽ മന്ത്രാലയത്തിൽ വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നത് വഴി യുഎഇ യിൽ ജോലി ചെയ്യാവുന്നതാണ്. ഒരു തൊഴിൽ വിസ രണ്ടു വർഷത്തെ കാലാവധിയിൽ ആണ് നൽകപ്പെടുക. കാലാവധി തീർന്നാൽ പുതുക്കുവാനും ക്യാൻസൽ ചെയ്യുവാനും സൗകര്യമുണ്ട്.

തൊഴിൽ വിസ നടപടികൾ:

 1. വർക്ക് പെർമിറ്റ് അല്ലെങ്കിൽ എൻട്രി പെർമിറ്റ് ലഭിക്കുന്നതുവഴി അപേക്ഷിക്കാവുന്നതാണ്. 2. വിസ പാസായാൽ തുടർനടപടി എന്നോണം മെഡിക്കൽ ടെസ്റ്റിന് വേണ്ടി അപേക്ഷിക്കുക.
 2. തുടർന്ന് എമിറേറ്റ്സ് ഐഡി കാർഡിന് വേണ്ടി അപേക്ഷിക്കുക.
  4.ആരോഗ്യ ഇന്ഷുറന്സ് എടുക്കുക.
 3. പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുക.

തൊഴിൽ വിസ ലഭ്യമാക്കാൻ വേണ്ട രേഖകൾ

1.അപേക്ഷിക്കുന്ന കമ്പനിയുടെയോ സ്ഥാപനത്തിന്റെയോ ട്രേഡ് ലൈസൻസ്, എമിഗ്രേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ.
2.ഉന്നത പ്രൊഫഷനുകൾക്ക് അപേക്ഷിക്കുന്ന പക്ഷം അതുമായി ബന്ധപ്പെട്ട അറ്റസ്റ്റ് ചെയ്ത വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ.
3.വിസ ലഭ്യമാക്കേണ്ട വ്യക്തിയുടെ
പാസ്പോർട്ടിന്റെ പകർപ്പ്

 1. ഫോട്ടോ
 2. നൽകാനുദ്ദേശിക്കുന്ന പ്രൊഫഷനെ കുറിച്ചും ശമ്പളത്തെ കുറിച്ചുമുള്ള വിവരങ്ങൾ.

ഇൻവെസ്റ്റർ/പാർട്ണർ വിസ

യുഎഇയിൽ പാർട്ണർഷിപ്പ് കമ്പനി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ബിസിനസുകളിൽ പാർട്ട്ണർഷിപ്പ് എടുക്കാൻ ആഗ്രഹിക്കുന്നവർക്കും അപേക്ഷിക്കാവുന്ന തരം വിസയാണിവ.മൂന്ന് വർഷത്തെ കാലാവധി നൽകുന്ന ഈ വിസ ലഭിക്കാൻ DNRDയിൽ നിന്നും അനുമതിയും വിസ കാലാവധിക്കാനുപാതികമായ ഡെപ്പോസിറ്റ് തുകയും ആവശ്യമാണ്.

ആർക്കാണ് നിക്ഷേപക വിസ ലഭ്യമാവുക?

ബിസിനസിൽ 100% ഉടമസ്ഥാവകാശമുള്ളവർക്കും കുറഞ്ഞത് 72000 ദിർഹം ഷെയർ മൂല്യം ഉള്ളവർക്കും ഈ വിസ ലഭിക്കും.

ഇൻവെസ്റ്റർ/പാർട്ണർ വിസ ലഭിക്കാൻ വേണ്ട രേഖകൾ:

1.ട്രേഡ് ലൈസൻസ് കോപ്പി 2.മെമ്മോറാണ്ടം ഓഫ്
അസോസിയേഷൻ

 1. ഇമിഗ്രേഷഷൻ കാർഡ് കോപ്പി
  4.പാർട്ണർഷിപ് എഗ്രിമെൻറ് കോപ്പി
 2. പാസ്പോർട്ട്
  6.ഫോട്ടോ
 • ഫാമിലി സ്പോൺസർഷിപ്പ് വിസകൾ

യു.എ.ഇ യിൽ സ്ഥിരതാമസക്കാരായ വ്യക്തികൾക്ക് അവരുടെ ആശ്രിതർക്ക് വേണ്ടി ( ഭാര്യ/ ഭർത്താവ്, രക്ഷിതാക്കൾ കുട്ടികൾ) ലഭ്യമാക്കാവുന്ന വിസയാണിത്.

ഫാമിലി/ആശ്രിത വിസക്ക് അപേക്ഷിക്കുവാനുള്ള യോഗ്യതകൾ:

കുറഞ്ഞ ശമ്പളം 4000 ദിർഹമോ അല്ലെങ്കിൽ 3000 ദിർഹവും കൂടെ താമസസൗകര്യവും ഉള്ള ആർക്കും ഈ വിസ ലഭിക്കും.

ഫാമിലി/സ്പോൺസർഷിപ്പ് വിസകൾ ലഭിക്കാൻ വേണ്ട രേഖകൾ:
1.സ്പോൺസറുടെ പേരിലുള്ള കാലാവധിയുള്ള ഒറിജിനൽ വാടക കരാർ

 1. അറബിയിൽ തർജമ ചെയ്ത ഒറിജിനൽ വിവാഹ സർട്ടിഫിക്കറ്റ്
  3.സാലറി സ്ലിപ്പ്/ ലേബർ കോൺട്രാക്റ്റ്
  4.ആറുമാസത്തെ ബാങ്ക്
  സ്റ്റേറ്റ്മെന്റ്
  5.അറസ്റ്റ് ചെയ്ത ഒറിജിനൽ ജനന സർട്ടിഫിക്കറ്റ്
  6.ഭാര്യ, മക്കൾ എന്നിവരുടെ പാസ്പോർട്ട് കോപ്പിയും ഫോട്ടോകളും
  7.സ്പോൺസറുടെ വിസ പേജടങ്ങിയ പാസ്പോർട്ട് പകർപ്പ്
  8.സ്പോൺസർ ചെയ്യുന്ന വ്യക്തി ദുബായിൽ നിക്ഷേപ കരോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പാർട്ണർഷിപ്പ് ലൈസൻസുകളോ കൈവശം വെക്കുന്ന വരാണെങ്കിൽ വിസ എടുക്കാൻ ഉദ്ദേശിക്കുന്ന ഓരോ വ്യക്തിയുടെ പേരിലും 3000 ദിർഹം ഡെപ്പോസിറ്റ് നൽകേണ്ടതാണ്. വിസ ക്യാൻസൽ ചെയ്യുന്ന പക്ഷം ഈ തുക തിരികെ ലഭിക്കുന്നതാണ്.

ആശ്രിത വിസ ലഭിക്കുന്ന പക്ഷം ഗവൺമെൻറ് അംഗീകൃത ഹെൽത്ത് സെൻററിൽ മെഡിക്കൽ ടെസ്റ്റിനു വേണ്ടി അപേക്ഷിക്കുകയും തുടർനടപടികൾ ആയ എമിറേറ്റ്സ് ഐഡി അപേക്ഷ, ആരോഗ്യ ഇൻഷുറൻസ് നടപടികൾ എന്നിവ പൂർത്തിയാക്കിയശേഷം വിസ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യാവുന്നതാണ്.

മെഡിക്കൽ ടെസ്റ്റ് എമിറേറ്റ്സ് ഐഡി എന്നിവയ്ക്ക് അപേക്ഷിക്കുവാനാവശ്യമായ രേഖകൾ:
1.ഭാര്യയുടെയും കുട്ടിയുടേയും രണ്ട് വീതം ഫോട്ടോകൾ (വെളുത്ത പശ്ചാത്തലം)
2.ഒറിജിനൽ പാസ്പോർട്ട് 3.കുട്ടികൾക്ക് മെഡിക്കൽ ടെസ്റ്റിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതില്ല 4.ഒറിജിനൽ വിസ 5.പിതാവിന്റെ ഒറിജിനൽ എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ പാസ്പോർട്ട് പകർപ്പ്

വിസ സ്റ്റാമ്പിങ് ടൈപ്പിംഗിനും അപേക്ഷക്കും വേണ്ട രേഖകൾ:
1.ഭാര്യയുടെയും കുട്ടികളുടെയും ഒറിജിനൽ വിസ
2.ഭാര്യയുടെയും കുട്ടികളുടെയും
ഒറിജിനൽ പാസ്പോർട്ട്
3.ഭാര്യയുടെ ഒറിജിനൽ മെഡിക്കൽ സർട്ടിഫിക്കറ്റ്
4.എമിറേറ്റ്സ് ഐഡി രജിസ്ട്രേഷൻ ഫോം 5.ഭാര്യയുടെയും കുട്ടികളുടെയും ഫോട്ടോ 6.സ്പോൺസറുടെ വിസ പേജുള്ള പാസ്പോർട്ട് കോപ്പി.

 1. ഇന്ഷുറന്സ് രേഖകൾ

മാതാപിതാക്കൾക്കുള്ള ആശ്രിത വിസ എങ്ങനെ ലഭ്യമാക്കാം?

ഇരുപതിനായിരം ദിർഹം ശമ്പളം അല്ലെങ്കിൽ 19000 ദിർഹം ശമ്പളവും കൂടെ രണ്ടു മുറികളിൽ കൂടുതലുള്ള താമസസൗകര്യവും ഉള്ള യുഎഇയിൽ താമസിക്കുന്ന ഏതൊരു വ്യക്തിക്കും അവരുടെ രക്ഷിതാക്കളെ ആശ്രിത വിസയിൽ കൊണ്ടു വരാവുന്നതാണ്. ഇത്തരം വിസകൾക്ക് 2000 ദിർഹം റീഫണ്ട് ഡെപ്പോസിറ്റും അടക്കേണ്ടതാണ്. വിസ ക്യാൻസൽ ചെയ്യുന്ന പക്ഷം ഈ തുക തിരികെ ലഭിക്കുന്നതാണ്.

രക്ഷിതാക്കൾക്ക് ആശ്രിതവിസ ലഭ്യമാക്കുന്നതിനു വേണ്ട രേഖകൾ:
1.അംഗീകൃത ടൈപ്പിംഗ് സെൻററുകളിൽ നിന്നുള്ള അപേക്ഷാഫോം 2.സ്പോൺസറുടെയും രക്ഷിതാക്കളുടെയും പാസ്പോർട്ട് പകർപ്പുകൾ
3.സ്പോൺസറുടെയും രക്ഷിതാക്കളുടെയും ഫോട്ടോ
4.എംബസി അല്ലെങ്കിൽ കോൺസുലേറ്റ് അറ്റസ്റ്റ് ചെയ്ത ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
5.ലേബർ കോൺട്രാക്ട്/ സാലറി സർട്ടിഫിക്കറ്റ് പകർപ്പുകൾ

 • ഹൗസ്മെയ്ഡ് വിസ

ദുബായിലെ സ്ഥിരതാമസക്കാരായ വ്യക്തികൾക്ക് ആഭ്യന്തര ആവശ്യങ്ങൾക്കും സഹായങ്ങൾക്കും വേണ്ടി ഹൗസ്മെയ്ഡ് വിസ ഗവൺമെൻറ് ലഭ്യമാക്കുന്നു. ഒരുവർഷത്തെ കാലാവധിയുള്ള ഈ വിസ ലഭ്യമാക്കാൻ സെക്യൂരിറ്റി ഡിപ്പോസിറ്റും ഹെൽത്ത് ഇൻഷുറൻസ് അടക്കം കുറച്ച് നിയമാവലികൾ പാലിക്കേണ്ടതുണ്ട്. ആറായിരം ദിർഹമിൽ കുറയാത്ത മാസവരുമാനം ഉള്ള പുരുഷനു മാത്രമേ വിസക്ക് വേണ്ടി അപേക്ഷിക്കാൻ പറ്റുകയുള്ളൂ. ഇന്ത്യ-ശ്രീലങ്ക ഫിലിപ്പീൻസ്,ബംഗ്ലാദേശ് ഇന്തോനേഷ്യ,എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വീട്ടു ജോലിക്കാർക്ക് മാത്രമേ യുഎഇയിൽ ഹൗസ്മെയ്ഡ് വിസക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.

ആവശ്യമായ രേഖകൾ

 1. സ്പോൺസർ ഗവൺമെൻറ് തൊഴിലാളിയാണെങ്കിൽ അറബിയിലുള്ള സാലറി സർട്ടിഫിക്കറ്റ്
 2. സ്വകാര്യ തൊഴിലാളിയാണെങ്കിൽ അവരുട ലേബർ കോൺട്രാക്ട്.
 3. ചുരുങ്ങിയത് രണ്ട് ബെഡ്റൂമുള്ള ഫ്ലാറ്റ്/വില്ല യുടെ വാടക കരാർ
 4. അംഗീകൃത ടൈപ്പിംഗ് ഓഫീസിൽ നിന്നും ടൈപ്പ് ചെയ്ത അപേക്ഷ ഫോറം
 5. സ്പോൺസറുടെ പാസ്പോർട്ട്
 6. വിസ വേണ്ട വ്യക്തിയുടെ പാസ്പോർട്ട് കോപ്പി
 7. മൂന്നിൽ കുറയാത്ത ഫോട്ടോ
 8. സ്വന്തം രാജ്യത്തു നിന്നുള്ള ഹൗസ്മെയ്ഡാണെങ്കിൽ എംബസി/ കോൺസുലേറ്റിൽ നിന്നുള്ള നോൺ റിലേഷൻഷിപ്പ് സാക്ഷ്യപത്രം.

എൻട്രി പെർമിറ്റ് ലഭിച്ചതിനുശേഷം 2000 ദിർഹം റീഫണ്ട് ഡെപ്പോസിറ്റ് സ്പോൺസർ അടയ്ക്കേണ്ടതാണ്. ഹൗസ്മെയ്ഡ് രാജ്യത്തിൽ നിന്നും തിരിച്ചു പോകുമ്പോൾ അപേക്ഷകന് ഈ തുക തിരികെ ലഭിക്കുന്നതാണ്.

 • വിസിറ്റ് വിസ/ടൂറിസ്റ്റ് വിസ

കുറഞ്ഞ കാലയളവിൽ യു.എ.ഇ സന്ദർശനം ആഗ്രഹിക്കുന്നവർക്ക് ലഭ്യമാക്കാവുന്ന വിസകൾ ആണിവ. ഒരു മാസം മുതൽ പരമാവധി മൂന്നു മാസം വരെയാണ് ഇത്തരം വിസയുടെ കാലാവധി. യു.എ.ഇ ഗവൺമെന്റിന്റെ ഓൺലൈൻ വിസ പോർട്ടൽ വഴിയും ട്രാവൽ കൺസൾട്ടൻസികളും ഹോട്ടലുകളും വഴിയും ഇത്തരം വിസ ലഭ്യമാക്കാവുന്നതാണ്. ഇ- വിസ സേവനങ്ങളിലൂടെ വിസിറ്റ് വിസ മിനിട്ടുകൾക്കുള്ളിൽ ലഭ്യമാകും എന്നത് മാത്രമല്ല, വിസിറ്റ് വിസ ലഭ്യമാക്കുവാനായി ചുരുങ്ങിയ രേഖകൾ മാത്രമേ ആവശ്യമുള്ളൂ. ആരോഗ്യ ഇൻഷുറൻസ് നിർബന്ധമല്ല എങ്കിലും എടുക്കുന്നതാണ് ഉത്തമം.

യുഎഇ വിസിറ്റ് വിസ നിരക്കുകൾ:

90 ദിവസം 805
30 ദിവസം 335
14 ദിവസം 335
എക്സ്പ്രസ്സ് വിസ 30 ദിവസം – 415
എക്സ്പ്രസ് വിസ 14 ദിവസം – 415
30 ദിവസം(മൾട്ടിപ്പിൾ എൻട്രി) -655
90 ദിവസം (മൾട്ടിപ്പിൾ എൻട്രി) -1655

LEAVE A REPLY

Please enter your comment!
Please enter your name here