2019 ലെ പുതുക്കിയ ട്രാഫിക് നിയമങ്ങളും ഫൈനുകളും

മികച്ച റോഡുകളും ട്രാഫിക് സംവിധാനങ്ങളും കൊണ്ട് ലോകത്തിലെ ഏറ്റവും ആകർഷണീയമായ പൊതുഗതാഗത സൗകര്യം ഒരുക്കിയ രാജ്യമാണ് യുഎഇ. സ്വദേശികൾക്കും വിദേശികൾക്കും ഏറ്റവും മികച്ച യാത്രാ അനുഭവം സമ്മാനിക്കുന്ന ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അക്ഷീണം പ്രയത്നിക്കുന്ന ഗവണ്മെന്റ് വിഭാഗമാണ്.

സുതാര്യമായ റോഡ് സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിന് ഏറ്റവും ശക്തമായ ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുന്നത് വഴി ദുബായ് ഗവൺമെൻറ് റോഡുകളും ഗതാഗത സൗകര്യങ്ങളും ഉപയോഗിക്കുന്നതിലെ അച്ചടക്കവും പരിപാലനവും നിലനിർത്തുന്നു.ദുബായിലെ റോഡുകളിൽ യാത്ര ചെയ്യുന്നവർക്കും നടപ്പാതകൾ ഉപയോഗിക്കുന്നവർക്കും പൊതുജനങ്ങൾക്കും യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയിൽ ഉള്ള നിയമങ്ങൾ സൃഷ്ടിച്ചെടുക്കുന്നതുവഴി ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ട്രാഫിക് നിയമം ആയി മാറുകയാണ് ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ 2019 ലെ പുതുക്കിയ ട്രാഫിക് നിയമങ്ങൾ.

പിഴ, ബ്ലാക്ക് പോയിന്റ്, വാഹനം പിടിച്ചു വെക്കൽ, കോടതി വിചാരണ, ലൈസൻസ് റദ്ധാക്കൽ എന്നിവ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികളാണ് ട്രാഫിക് നിയമ ലംഘകരെ കാത്ത് ദുബായ് ഗവൺമെൻറ് സജ്ജമാക്കിയിരിക്കുന്നത്. 200 ദിർഹം മുതൽ 3000 ദിർഹം വരെയുള്ള ഫൈനും ഏഴു ദിവസം മുതൽ 60 ദിവസം വരെയുള്ള വാഹനം പിടിച്ചെടുക്കലും ശിക്ഷാ നടപടികളിൽ പെട്ടതു തന്നെ. നിയമലംഘനത്തിന്റെ തോതനുസരിച്ച് കോടതി വിചാരണ വരെയും ക്രിമിനൽകുറ്റം വരെയും സാഹചര്യം മാറിയേക്കാം.

ട്രാഫിക് നിയമങ്ങൾ അനുസരിച്ച് മുന്നോട്ട് പോകുന്ന റോഡിലെ മികച്ച യാത്രക്കാരെ അഭിനന്ദിക്കുവാനും ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി മികവ് കാണിക്കുന്നു. 2019 ലെ പുതുക്കിയ ട്രാഫിക് നിയമങ്ങളും പിഴകളും താഴെ പറയും പ്രകാരമാണ്.

Source:

https://m.khaleejtimes.com/nation/dubai/dubai-traffic-fines-and-black-points-complete-list–

LEAVE A REPLY

Please enter your comment!
Please enter your name here