ദുബായിൽ കാൽനട യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

0
84

കഴിഞ്ഞ രണ്ടു വർഷങ്ങളായി യുഎഇയിൽ നടന്ന റോഡപകട മരണങ്ങളിൽ 30 ശതമാനത്തോളം കാൽനടയാത്രക്കാരുടെ അശ്രദ്ധയുടെ പരിണിത ഫലമായിരുന്നു. ഇത് കാരണമായി കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ യുഎഇ പൊതു ഗതാഗത വകുപ്പ് വളരെ സങ്കീർണമായ നിയമാവലികൾ രൂപം നൽകി നിയമങ്ങൾ കർശനമായി പാലിക്കാൻ പൊതു ജനങ്ങളോട് ആഹ്വാനം ചെയ്തു.ഇത് വഴി വളരെ സുതാര്യമായ ട്രാഫിക് അനുഭവം ഉറപ്പുവരുത്താനും അപകടങ്ങൾ വളരെയധികം കുറയ്ക്കുവാനും സാധ്യമായി.

കാൽനട യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1. സുരക്ഷിതമായ ക്രോസിങ് വഴികളിലൂടെ മാത്രം റോഡ് മുറിച്ചു കടക്കുക, അല്ലാതെ റോഡ് മുറിച്ചുകടന്നാൽ 400 ദിർഹം വരെ ഫൈൻ ഈടാക്കാവുന്ന ട്രാഫിക് നിയമലംഘനം ആയി അത് പരിഗണിക്കപ്പെടും. സീബ്രാ ലൈനിലൂടെ ആണെങ്കിലും റെഡ് സിഗ്നൽ തെളിഞ്ഞതിനു ശേഷമാണ് റോഡ് മുറിച്ച് കടക്കുന്നതെങ്കിലും ഇതേ നിയമം ബാധകമാണ്.

2. നിർമ്മിക്കപ്പെട്ട നടപ്പാതയിലൂടെ മാത്രം നടക്കുക.

3. റോഡിലൂടെ നടക്കുമ്പോഴും റോഡ് മുറിച്ച് കടക്കുമ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക.

4. സംഗീതോപകരണങ്ങൾ, ഹെഡ്ഫോണുകൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.

5. കൂടെയുള്ള കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷ ഉറപ്പുവരുത്തുക.

കാൽനടയാത്രക്കാർ നിയമംലംഘനം നടത്തിയാൽ:

1. നിർദ്ദേശിക്കപ്പെട്ട വഴികളിലൂടെ അല്ലാതെ റോഡ് മുറിച്ചു കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 400 ദിർഹം ഫൈൻ

2. ഇത്തരം കുറ്റങ്ങൾ പിടിക്കപ്പെട്ടാൽ നിയമലംഘനം നടത്തിയ ആളുടെ എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ പാസ്പോർട്ട്
വാങ്ങി വെക്കുകയും ആ പരിധിയിൽ വരുന്ന പോലീസ് സ്റ്റേഷനിൽ ചെന്ന് ഫൈൻ അടച്ച് അത് തിരികെ വാങ്ങാൻ നിർദ്ദേശം നൽകുകയും ചെയ്യും

3.നിർദ്ദേശിക്കപ്പെട്ട വഴികളിലൂടെ അല്ലാതെ ഉള്ള റോഡ് മുറിച്ച് കടക്കലുകളും സിഗ്നൽ മാറുന്നതിനു മുമ്പേയുള്ള തിരക്കും കാരണം ജീവഹാനി അല്ലെങ്കിൽ ഗുരുതരമായ പരിക്കുകൾ ആയിരിക്കും കാത്തിരിക്കുന്നത്.

4.ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് കവറേജ് ലഭിക്കുകയുമില്ല.

ട്രാഫിക് ഫൈൻ ഉണ്ടോ എന്ന് എങ്ങനെ അറിയാം?

www.dubaipolice.gov.ae എന്ന വെബ്സൈറ്റ് വഴിയോ ദുബായ് പോലീസിന്റെ ആപ്ലിക്കേഷൻ വഴിയോ എമിറേറ്റ്സ് ഐഡി വിവരങ്ങൾ നൽകിയാൽ എത്ര ട്രാഫിക് ഫൈൻ ഉണ്ട് എന്ന് അറിയാൻ പറ്റും.

LEAVE A REPLY

Please enter your comment!
Please enter your name here