ടാക്സ് റീഫണ്ട്

0
56

ടാക്സ് റീഫണ്ട്

ഫെഡറൽ ടാക്സ് അതോറിറ്റി ദുബായ് നവംബർ 2018 ൽ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ടൂറിസ്റ്റ് അല്ലെങ്കിൽ വിസിറ്റ് വിസയിൽ വന്ന ഏതൊരാൾക്കും ടാക്സ് അടച്ച തുക തിരികെ ലഭിക്കാനുള്ള സൗകര്യം യു. എ.ഇ ഗവൺമെൻറ് നൽകുന്നു. ടാക്സ് റീഫണ്ട് ടൂറിസ്റ്റ് സ്കീമിൽ രജിസ്റ്റർ ചെയ്ത കച്ചവടക്കാരുടെ അടുത്തുനിന്നും വാങ്ങുന്ന വസ്തുക്കളുടെ മേൽ മാത്രമേ ഇത് ബാധക മാവുകയുള്ളൂ. ടാക്സ് അടച്ച തുകയുടെ 85% ശതമാനം മാത്രമേ തിരികെ ലഭിക്കുകയുള്ളൂ. 15% ഇതിനായി നിയോഗിക്കപ്പെട്ട ടാക്സ് ഫ്രീ പ്ലാനറ്റിൻറ്റെ അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾക്കായി പോകും.

ടാക്സ് തുക തിരികെ ലഭിക്കുന്നതിനുള്ള യോഗ്യതകൾ:

*18 വയസ്സിന് മുകളിലുള്ള ജിസിസി പൗരന്മാർ അല്ലാത്ത എല്ലാ ടൂറിസ്റ്റ് വിസക്കാർക്കും ടാക്സ് റീഫണ്ട് നേടിയെടുക്കാം.
* ടാക്സ് റീഫണ്ട് ഫോർ ടൂറിസ്റ്റ് സ്കീമിൽ രജിസ്റ്റർ ചെയ്ത റീട്ടെയിൽ കടകളിൽ നിന്നും ഉള്ള പർച്ചേസ് ആയിരിക്കണം.
* ഫെഡറൽ ടാക്സ് അതോറിറ്റിയുടെ ടാക്സ് പദ്ധതിയിൽ ഉൾപ്പെട്ട സാധനങ്ങൾ ആയിരിക്കണം.
* വാങ്ങിയ സാധനങ്ങൾ യുഎഇയുടെ പുറത്തേക്ക് കൊണ്ടു പോകാൻ ഉള്ളതായിരിക്കണം.
* ബിൽ തീയതി മുതൽ 90 ദിവസത്തിനുള്ളിൽ ആയിരിക്കണം ടാക്സ് റീഫണ്ട് നേടിയെടുക്കുന്നത്.
*250 ദിർഹമിന് മുകളിലുള്ള ബിൽ ആയിരിക്കണം.  *ടാക്സ് ഫ്രീ ടാഗ്  അടങ്ങുന്ന ബില്ല് കൈവശം ഉണ്ടായിരിക്കണം.

എവിടെനിന്നാണ് ടാക്സ് റീഫണ്ട് നേടുക?

യുഎഇയിൽ നിന്നും പുറത്തു പോകുന്ന,വിസിറ്റ് വിസക്കാർക്ക് എയർപോർട്ട്, സീപോർട്ട് അതല്ലെങ്കിൽ ബോർഡർ പോർട്ടുകളിൽ ഉള്ള ടാക്സ് ഫ്രീ പ്ലാനറ്റ് കൗണ്ടർ വഴി നികുതിയായി അടച്ച തുകയുടെ 85% തിരികെ നേടാം.ഒറിജിനൽ ബില്ല്, പാസ്പോർട്ട്, വാങ്ങിയ സാധനങ്ങൾ എന്നിവ കൈവശം ഉണ്ടായിരിക്കണം. യോഗ്യത ഉറപ്പുവരുത്തിയശേഷം കാർഡ് വഴിയോ ക്യാഷ് ആയോ ടാക്സ് തുകയുടെ 85 ശതമാനം തിരികെ ലഭിക്കുന്നതായിരിക്കും.

ടാക്സ് റീഫണ്ട് ബാധകമല്ലാത്ത വസ്തുക്കൾ

*എയർക്രാഫ്റ്റ്, വാഹനങ്ങൾ, ബോട്ടുകൾ തുടങ്ങിയവയ്ക്കോ അതുമായി ബന്ധപ്പെട്ട സാധനങ്ങൾക്കോ ടാക്സ് റീഫണ്ട് ലഭിക്കുന്നതല്ല .
*ഭാഗികമായോ പൂർണ്ണമായോ ഉപയോഗിച്ച സാധനങ്ങൾ.
*കൈവശം ഇല്ലാത്ത സാധനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here