വിമർശനങ്ങളിൽ തളർന്നു പോകുന്നവരാണോ നിങ്ങൾ…?

0
70

വിമർശനങ്ങളിൽ തളർന്നു പോകുന്നവരാണോ നിങ്ങൾ?
വിമർശനങ്ങളിൽ അസ്വസ്ഥരായി പ്രകോപിതരാകുന്നവരാണോ നിങ്ങൾ ?
എങ്കിൽ ഒരല്പ സമയം,
ഇതു വായിക്കൂ..

വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ധാരാളം സാഹചര്യങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നവരാണ് നമ്മൾ. ആധുനിക കാലഘട്ടത്തിൽ നമ്മുടെ പ്രവൃത്തികൾ വിമർശന വിധേയമാകുന്നത് തികച്ചും സാധാരണയായ പ്രക്രിയയാണ്. സോഷ്യൽ മീഡിയകളും ഓൺലൈൻ മാധ്യമങ്ങളും മത്സരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ പ്രവർത്തികളും മത്സര വിധേയമാകുന്നു. ആരോഗ്യകരവും അനാരോഗ്യകരവുമായ ധാരാളം ചർച്ചകളും സംവാദങ്ങളും അഭിപ്രായപ്രകടനങ്ങളും എന്നു വേണ്ട വ്യക്തി ജീവിതം പോലും മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും വിമർശനങ്ങൾക്കുമായി കീഴ്പ്പെടുന്ന ഒന്നായി മാറിയിരിക്കുന്നു.

വിമർശനങ്ങളെ എങ്ങിനെ നേരിടാം?

അഭിപ്രായസ്വാതന്ത്ര്യവും
ആവിഷ്കാര സ്വാതന്ത്ര്യവും
ഏതൊരു വ്യക്തിയുടെയും മൗലികാവകാശമാണ് എന്ന് തിരിച്ചറിയുന്നത് തന്നെ, വിമർശനങ്ങളെ വിജയകരമായി നേരിടാൻ ഏതൊരു മനുഷ്യനെയും സജ്ജമാക്കും.
വിമർശനങ്ങളെ എങ്ങനെ വിദഗ്ധമായി കൈകാര്യം ചെയ്യാം എന്ന് നോക്കാം.

1.പൂർണ ശ്രദ്ധ
ഏതു സാഹചര്യം കൊണ്ടാണ് അങ്ങനെ ഒരു വിമർശനം അല്ലെങ്കിൽ നിർദ്ദേശം അല്ലെങ്കിൽ അഭിപ്രായം ഉരുത്തിരിഞ്ഞത് എന്ന് ശ്രദ്ധാപൂർവ്വം മനസ്സിലാക്കുക.
ആരോഗ്യകരവും അനാരോഗ്യകരവുമായ വിമർശനങ്ങളെ തിരിച്ചറിയാൻ വേണ്ടി, വിഷയത്തിൻ റെ ഗൗരവവും സാഹചര്യവും വ്യക്തമായി നിരീക്ഷണ വിധേയമാക്കുക.

2. അനാവശ്യ ന്യായീകരണം ഒഴിവാക്കുക.

വിമർശന വിധേയമായ വിഷയം, അത് വ്യക്തിപരമോ ഔദ്യോഗികമോ ആവട്ടെ, ആവശ്യമില്ലാത്ത ന്യായീകരണങ്ങൾ കൊണ്ട്
കാര്യങ്ങൾ കൂടുതൽ വഷളാകാതെ ഇരിക്കുക.

3.വിശകലനം

വിമർശന വിധേയമായ വിഷയത്തിൽ വ്യക്തമായ വിശകലനം നടത്തുക.
എന്തെങ്കിലും പാളിച്ചകളോ അപാകതകളോ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക. വിമർശിതാവിന്റെ സാഹചര്യവും അങ്ങനെയൊരു വിമർശനത്തിന്റെ ആവശ്യകതയും മനസ്സിലാക്കാൻ ശ്രമിക്കുക.

4. മറുപടി നൽകുക

വിമർശനത്തിൽ നിന്നും ഒളിച്ചോടുന്നത് ആരോഗ്യകരമല്ല. വിമർശിതാവിന്റെ
ചോദ്യങ്ങളും അഭിപ്രായങ്ങളും ധൈര്യപൂർവ്വം നേരിട്ട് വ്യക്തമായ മറുപടി നൽകുകയാണ് വേണ്ടത്.
നൽകിയ മറുപടിയിൽ തൃപ്തനാണോ എന്നു ഉറപ്പുവരുത്തേണ്ടതും നമ്മുടെ കടമ തന്നെ. ആരോഗ്യകരമല്ലാത്ത സാഹചര്യങ്ങളിലേക്ക് വീണ്ടും കടന്നു പോകുന്നുണ്ടെങ്കിൽ ബുദ്ധിപൂർവ്വം മാറി നിൽക്കുന്നതും ഔചിത്യം തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here