യുഎഇ യിൽ തൊഴിൽ നിയമനം ലഭിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

ശക്തമായ നിയമനിർമാണങ്ങളും നീതിന്യായ നടപടികളും കൊണ്ട് ഏറ്റവും ശ്രദ്ധേയമായ തൊഴിൽ നിയമം അനുശാസിക്കുന്ന ഭരണഘടനയാണ് യുഎഇ ഗവൺമെൻറിൻറേത്.
തൊഴിൽദാതാക്കളുടെയും തൊഴിലാളികളുടേയും എല്ലാവിധ അവകാശങ്ങളും നേടിയെടുക്കാൻ സാധിക്കുന്ന വണ്ണം വളരെ സുതാര്യമായി നിർമ്മിക്കപ്പെട്ടിട്ടുള്ളവയാണ് യുഎഇ തൊഴിൽ നിയമങ്ങൾ.

യുഎഇ തൊഴിൽ നിയമങ്ങളിൽ, പ്രവാസികളുടെ തൊഴിൽ സംബന്ധമായ പ്രധാന ഭേദഗതികൾ:

1980ലെ ഫെഡറൽ നിയമം 8 പ്രകാരം യുഎഇയിൽ ജോലിചെയ്യുന്ന സ്വദേശികളും വിദേശികളുമായ എല്ലാ തൊഴിലാളികൾക്കും യുഎഇ തൊഴിൽ നിയമം
ബാധകമാണ്.യുഎഇ തൊഴിൽ നിയമം 8 ആർട്ടിക്കിൾ 3 പ്രകാരം ഈ വിഭാഗത്തിൽ ഉൾപ്പെടാത്ത ചില വിഭാഗം തൊഴിലാളികൾ ഉണ്ട്.
*ഫെഡറൽ ഗവൺമെൻറ് തൊഴിലാളികൾ
*വിവിധ ഗവൺമെൻറ് വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ.
*ഗവൺമെൻറ് അനുശാസിക്കുന്ന പ്രത്യേക പ്രോജക്ടുകളിൽ ജോലിചെയ്യുന്നവർ
*പോലീസ് സെക്യൂരിറ്റി ആർമ്ഡ് ഫോഴ്സ് എന്നീ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ. *വീട്ടുജോലിക്കാർ, സഹായികൾ,അതു പോലുള്ള ജോലികൾ ഏർപ്പെടുന്നവർ *കാർഷികാവശ്യത്തിന് വേണ്ട യന്ത്രങ്ങളും യന്ത്രങ്ങളുടെ പ്രവർത്തനവും സർവീസുകളും സ്ഥിരമായി ചെയ്യുന്ന തൊഴിലാളികൾ

യുഎഇ യിൽ തൊഴിൽ നിയമനം ലഭിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ:

തൊഴിൽ കരാർ

തൊഴിൽ സംബന്ധമായ വിവരങ്ങളും ശമ്പളവും ഔദ്യോഗികമായി എഴുതപ്പെട്ട ഒരു തൊഴിൽ കരാർ ഇല്ലാതെ യുഎഇയിൽ ഒരു വിദേശ തൊഴിലാളിക്കും ജോലി ചെയ്യുവാനുള്ള അനുമതി തൊഴിൽമന്ത്രാലയം നൽകുന്നതല്ല. നിയന്ത്രിക്കപ്പെടുന്ന കരാറുകൾ ആയോ ഒരു പ്രത്യേക കാലയളവിലേക്കുള്ള തൊഴിൽ കരാറുകൾ ആയോ, കാലാവധി രേഖപ്പെടുത്താത്ത കരാറുകളായോ ആണ് സാധാരണഗതിയിൽ ഇവ രണ്ടു വർഷത്തേക്കാണ് സാധാരണഗതിയിൽ തൊഴിൽ കരാറുകൾ നൽകാറുള്ളത്. കലാപത്തെക്കുറിച്ച് പ്രത്യേകം രേഖപ്പെടുത്താത്ത കരാറുകൾ പ്രകാരം തൊഴിലാളികൾ തൊഴിൽ

തൊഴിൽ കരാറിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ:

അടിസ്ഥാന ശമ്പളം
തൊഴിൽ കരാർ പ്രാബല്യത്തിൽ വരുന്ന തീയതി
കരാർ നൽകുന്ന തീയതി

  • തൊഴിൽ കരാറിന്റെ സ്വഭാവം (നിയന്ത്രിതമാണോ അനിയന്ത്രിതമാണോ)
    *തൊഴിലിന്റെ സ്വഭാവം *തൊഴിൽ ചെയ്യേണ്ടുന്ന സ്ഥലം

ഇംഗ്ലീഷിലും അറബിയിലും ടൈപ്പ് ചെയ്ത് തൊഴിൽ കരാർ ആണ് തൊഴിൽ മന്ത്രാലയം നൽകാറുള്ളത്. തൊഴിൽ മന്ത്രാലയം നിഷ്കർഷിക്കുന്ന എല്ലാ വിവരങ്ങളും തൊഴിൽ ദാതാവും തൊഴിലാളിയും നൽകേണ്ടതാണ്. നിയമം അനുശാസിക്കുന്ന ഘടകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കരാറുകൾ രൂപീകരിക്കാൻ തൊഴിലുടമകൾക്ക് അവകാശവും നൽകുന്നുണ്ട്.

പ്രൊബേഷൻ കാലാവധി

ആറു മാസം വരെ നീണ്ടു നിൽക്കാവുന്ന പ്രൊബേഷൻ കാലാവധി ആണ് തൊഴിലാളികൾക്ക് മിക്കയിടങ്ങളിലും ലഭിക്കാറുള്ളത് . ഒരേ തൊഴിലാളിയെ ഒന്നിലധികം തവണ പ്രൊബേഷൻ കാലാവധിയിൽ ഉൾപ്പെടുത്താവുന്നതാണ്. പ്രൊബേഷനിൽ ഉള്ള തൊഴിലാളിക്കെതിരെ വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ നോട്ടീസോ മറ്റു സൂചനകളോ നൽകാതെ തന്നെ ഏതുസമയത്തും തൊഴിലുടമക്ക് കരാർ റദ്ദാക്കാം. അതുപോലെതന്നെ തൊഴിലാളിക്കും ഏത് സമയം വേണമെങ്കിലും മറ്റുള്ള നിയമനടപടികൾക്ക് വിധേയമാകാതെ തന്നെ കമ്പനിയിൽ നിന്നും പിരിഞ്ഞു പോകാവുന്നതാണ്. പ്രൊബേഷൻ കാലാവധി അവസാനിക്കുന്നിടത്ത് തൊഴിലാളി കമ്പനിയുമായി ഏർപ്പെടുന്ന കരാറുകളിൽ നിയമപരമായി ബാധ്യസ്ഥൻ ആവും.

ശമ്പളം

യുഎഇ തൊഴിൽ നിയമപ്രകാരം ഓരോ തൊഴിലിനും പ്രത്യേകം ശമ്പളം എടുത്തു പറയുന്നില്ല. അടിസ്ഥാനശമ്പളം എന്ന് തൊഴിൽ കരാറിൽ രേഖപ്പെടുത്തിയിരിക്കുന്നത് താമസം,യാത്ര, മറ്റു ചിലവുകൾ എന്നിവ ഒഴിവാക്കപ്പെട്ടിട്ടുള്ളതാണ്. അടിസ്ഥാനശമ്പളം പരിഗണിച്ചാണ് ഓരോ തൊഴിലാളിക്കും മറ്റ് ആനുകൂല്യങ്ങൾ നൽകുന്നത്.
തൊഴിലാളികൾക്ക് എല്ലാമാസവും ദേശീയ കറൻസിയായ ദിർഹമിൽ ശമ്പളം നൽകണമെന്ന് നിയമം അനുശാസിക്കുന്നു. ഏതെങ്കിലും രീതിയിലുള്ള ശമ്പള കിഴിവുകൾ പ്രാബല്യത്തിൽ വരുത്താൻ തൊഴിലുടമകൾക്ക് അർഹതയുണ്ടെങ്കിൽ, മാസ വരുമാനത്തിന്റെ10 ശതമാനത്തിലധികം കിഴിവ് ഏർപ്പെടുത്താൻ തൊഴിൽ നിയമം അനുവദിക്കുന്നില്ല. നിയമപരമായി ഏതെങ്കിലും രീതിയിൽ തൊഴിലാളികളുടെയടുത്തു നിന്നും പിഴ ഈടാക്കേണ്ട സാഹചര്യം വന്നാൽ ശമ്പളത്തിന്റെ നാലിലൊന്നിൽ കൂടുതൽ കിഴിവ് ചെയ്യരുതെന്നും നിയമം പറയുന്നു.
ഭീമമായ തുകക്ക് തൊഴിലാളി കമ്പനിയുമായി ബാധ്യസ്ഥനായാലും ശമ്പളത്തിന്റെ പകുതിയിൽ കൂടുതൽ കിഴിവ് ചെയ്യരുതെന്നും നിയമം പറയുന്നു. കമ്പനിയുടെ മേൽ വലിയ സാമ്പത്തിക നഷ്ടമോ അല്ലെങ്കിൽ നിയമലംഘനം നടത്തിയതോ ശ്രദ്ധയിൽപ്പെട്ടാൽ ഓരോ മാസത്തിൽ നിന്നും അഞ്ച് ദിവസം വരെയുള്ള ശമ്പളം തൊഴിലുടമയ്ക്ക് റദ്ദാക്കാവുന്നതാണ്.

പ്രവാസി തൊഴിലാളികളുടെ ജോലിസമയം

ഒരു ദിവസം എട്ടു മണിക്കൂർ എന്ന നിരക്കിൽ ആഴ്ചയിൽ പരമാവധി ആറു ദിവസം വരെയാണ് തൊഴിലാളികൾക്ക് തൊഴിൽ സമയമായി കണക്കാക്കിയിരിക്കുന്നത്. അഞ്ചു മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ജോലി ചെയ്യേണ്ടതില്ല എന്നും വിശ്രമത്തിനും ഭക്ഷണത്തിനും പ്രാർത്ഥനയ്ക്കും ആവശ്യമായ വിശ്രമവേളകൾ നൽകണമെന്നും നിയമം അനുശാസിക്കുന്നു. ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രകളും ഇടയ്ക്കുള്ള ഇടവേളകളും ജോലി സമയത്തിൽ പെടുന്നതല്ല. വ്യാപാര സ്ഥാപനങ്ങൾ,ഹോട്ടലുകൾ കഫ്റ്റീരിയകൾ,സെക്യൂരിറ്റി എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പരമാവധി 9 മണിക്കൂർ വരെയുള്ള തൊഴിൽ ചെയ്യാം. റമദാനിൽ സാധാരണ തൊഴിൽ സമയത്തിൽ നിന്നും രണ്ടു മണിക്കൂർ ഇളവും നൽകണം. യു തൊഴിൽ നിയമം അനുശാസിക്കുന്നതിൽ കൂടുതൽ സമയം ജോലി ചെയ്യുന്നവർക്ക് ഓവർടൈം ആയി പരിഗണന നൽകണം എന്നാണ് നിയമം പറയുന്നത്. അതിന് ആനുപാതികമായിട്ടുള്ള കൂലിയും നൽകേണ്ടതുണ്ട്.
സാധാരണ മണിക്കൂറുകളിൽ എടുക്കുന്ന ഓവർ ടൈമിന് കുറഞ്ഞത് 25 ശതമാനം കൂലിയും രാത്രി 9 നും പുലർച്ചെ നാലിനും ഇടയിലുള്ള ഓവർ ടൈമുകൾക്ക് സാധാരണ കൂലിയുടെ 50 ശതമാനം വരെയും ഓവർടൈം നിരക്കായി നൽകേണ്ടതുണ്ട്. എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റീവ് പദവികളിൽ ജോലി ചെയ്യുന്നവർക്ക് ഈ നിരക്ക് ബാധകമല്ല.പൊതു ദിവസമായ വെള്ളിയാഴ്ചകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആഴ്ചയിൽ മറ്റൊരു ദിവസം അവധി നൽകുവാനോ അതല്ലെങ്കിൽ അടിസ്ഥാന ദിവസ വേതന നിരക്കിന്റെ 50 ശതമാനം അധികം നൽകുവാനും നിയമം അനുശാസിക്കുന്നു.തൊഴിലാളികൾ അടുത്തടുത്ത് വരുന്ന രണ്ടു വെള്ളിയാഴ്ചകളിൽ ജോലി ചെയ്യേണ്ടതുമില്ല.

അവധികൾ

ഗവൺമെൻറ് പ്രഖ്യാപിച്ച പൊതു അവധികളിലെല്ലാം ശമ്പളത്തോട് കൂടിയ അവധി തൊഴിലാളികൾക്ക് ബാധകമാണ് .

പ്രധാന പൊതു അവധികൾ
*ഹിജ്റ വർഷം
*പുതുവർഷം *ഈദുൽഫിത്തർ
*ഈദുൽ അദ്ഹ

  • നബിദിനം
  • ഇസ്രാ- മിറാജ് ദിനം
    *ദേശീയദിനം

30 ദിവസത്തിൽ കൂടുതൽ അല്ലാത്ത ശമ്പളമില്ലാത്ത ലീവ് ഹജ്ജ് ആവശ്യങ്ങൾക്കുവേണ്ടി നൽകുവാനും തൊഴിൽ നിയമം അനുശാസിക്കുന്നു കുറഞ്ഞത് ആറു മാസമെങ്കിലും ജോലി ചെയ്തവരും ഒരു വർഷം പൂർത്തിയാകാത്ത തുമായ തൊഴിലാളികൾക്ക് മാസത്തിൽ രണ്ട് ദിവസം ശമ്പളത്തോടു കൂടിയ അവധിയും ഒരു വർഷം പൂർത്തിയാക്കിയവർക്ക് വർഷത്തിൽ 30 ദിവസം ശമ്പളത്തോടെയുള്ള അവധിയും നൽകണം.ആവശ്യപ്പെടുകയാണെൻകിൽ വാർഷിക അവധി രണ്ടു ഭാഗങ്ങളായി ഉപയോഗപ്പെടുത്താൻ തൊഴിലാളികൾക്ക് അനുമതി നൽകണമെന്നും നിയമം പറയുന്നു.

മെഡിക്കൽ ലീവ്

ആരോഗ്യപരമായ കാരണങ്ങളാൽ രണ്ടു ദിവസം വരെ അവധി അനുവദിക്കാവുന്നതാണ്. പ്രൊബേഷൻ കാലാവധിക്ക് ശേഷമാണെങ്കിൽ പരമാവധി 90 ദിവസം വരെ തുടർച്ചയായോ ഇടവേളകളിലായോ അനുവദിക്കുന്നതാണ്. ആദ്യത്തെ 15 ദിവസങ്ങളിൽ മുഴുവൻ വേതനവും അടുത്ത 30 ദിവസം പകുതി വേതനവും ബാക്കിവരുന്ന 60 ദിവസങ്ങളിൽ വേതനമില്ലാത്തതുമായ അവധിയാണ് യുഎഇ തൊഴിൽ നിയമം നൽകുന്നത്. മെഡിക്കൽ ലീവ് ആവശ്യപ്പെടുന്ന പക്ഷം ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാൻ തൊഴിലാളികളോട് തൊഴിലുടമകൾക്ക് ആവശ്യപ്പെടാം .

തൊഴിലിൽനിന്ന് പിരിച്ചുവിടലും തൊഴിൽ കരാർ റദ്ദാക്കലും

1980ലെ ഫെഡറൽ നിയമം 8 പ്രകാരം തൊഴിലാളികൾക്കും തൊഴിലുടമകൾക്കും തൊഴിൽ കരാർ റദ്ദാക്കാൻ ഉള്ള അവകാശങ്ങൾ പ്രത്യേക സാഹചര്യങ്ങളുടെ മേൽ തൊഴിൽമന്ത്രാലയം നൽകുന്നുണ്ട്. ആർട്ടിക്കിൾ 120 , 121 പ്രകാരം കാരണം കാണിക്കൽ നോട്ടീസ് കൂടാതെ തൊഴിൽ കരാർ റദ്ദാക്കിവുന്നതാണ്. തൊഴിലുടമയുടെ മരണം തൊഴിൽ കരാർ റദ്ദാക്കപ്പെടുന്നതിലേക്ക് നയിക്കുന്നില്ല .ആർട്ടിക്കിൾ 126 പ്രകാരം ഈ തൊഴിൽ കരാർ തുടർന്ന് പോകാവുന്നതാണ് .പുതിയ തൊഴിലുടമ പൂർണ അധികാരം ഏറ്റെടുത്ത് തൊഴിൽ കരാറിൽ മാറ്റങ്ങൾ വരുത്തുന്നത് വരെ ഇത്തരത്തിൽ മുന്നോട്ടു പോകാവുന്നതാണ് .തന്റേതല്ലാത്ത കാരണങ്ങളാൽ പിരിച്ചു വിടു
പ്പെടുന്ന തൊഴിലാളികൾക്ക് നാട്ടിലേക്ക് തിരിച്ചു പോകുന്നതിനാവശ്യമായ മുഴുവൻ ചെലവുകളും തൊഴിലുടമ വഹിക്കേണ്ടതുണ്ട്. പ്രത്യേക സാഹചര്യങ്ങളിൽ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് റദ്ദാക്കാനും യുഎഇ യിൽ മറ്റു ജോലികളിൽ തുടരുന്നത് തടസ്സപ്പെടുത്തുവാനും നിയമം തൊഴിലുടമയ്ക്ക് അനുമതി നൽകുന്നുണ്ട്. ഇത്തരത്തിൽ തൊഴിലാളികളുടെ മേൽ സ്ഥാപിക്കപ്പെടുന്ന എംപ്ലോയ്മെൻറ് ബാൻ ഏതു സമയവും എടുത്തു മാറ്റാൻ ഉള്ള അധികാരവും നിയമം നൽകുന്നുണ്ട്. യുഎഇയിൽ ചില മേഖലകളിലും ജോലി ചെയ്യുന്നവർക്കും ചില സ്ഥാപനങ്ങൾക്കും ഗവൺമെൻറ് ജോലികളിലേക്ക് മാറുന്ന വിദേശി തൊഴിലാളികൾക്കും ഓയിൽ മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഒക്കെ ഇത്തരം എംപ്ലോയ്മെൻറ് ബാനുകൾ ബാധകമല്ല

ഗ്രാറ്റുവിറ്റി നിയമങ്ങൾ

യുഎഇയിൽ തൊഴിൽ രംഗത്ത് ഒരു വർഷം പൂർത്തിയാക്കിയ ഏതൊരു തൊഴിലാളിക്കും തന്റെ സേവനം അവസാനിപ്പിക്കുന്ന പക്ഷം തൊഴിലുടമയിൽ നിന്നും നിർബന്ധമായും ലഭിച്ചിരിക്കേണ്ട ആനുകൂല്യമാണ് ഗ്രാറ്റുവിറ്റി.
ആദ്യത്തെ അഞ്ച് വർഷങ്ങൾക്ക് ഓരോ വർഷവും 21 ദിവസത്തെ വേതനവും പിന്നീടുള്ള ഓരോ വർഷത്തിനും 30 ദിവസത്തെ വേതനവും ആണ് ഗ്രാറ്റുവിറ്റി ആയി കണക്കാക്കപ്പെടുന്നത്. ഒരു തൊഴിലാളിക്ക് നൽകുന്ന പരമാവധി ഗ്രാറ്റുവിറ്റി രണ്ടുവർഷത്തെ വേതന നിരക്കിൽ കൂടാൻ പാടില്ല. അടിസ്ഥാന ശമ്പളത്തെ കണക്കാക്കിയാണ് ഗ്രാറ്റുവിറ്റി നൽകുന്നത്.
തൊഴിലാളിയിൽ നിന്നും കമ്പനിക്ക് ഈടാക്കുവാനുള്ള ഏതെങ്കിലും തരത്തിലുള്ള കിഴിവുകൾ ഗ്രാറ്റുവിറ്റി തുകയിൽ നിന്നും ഈടാക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ട്.

Source:

https://www.uaelaborlaw.com/

LEAVE A REPLY

Please enter your comment!
Please enter your name here