യു.എ.ഇയിൽ ഒരു ബാങ്ക് അക്കൗണ്ട് തുറക്കണോ..? മിനുട്ടുകൾക്കുള്ളിൽ സാധ്യമാണ് !!

0
72

യുഎഇയിൽ ഒരു ബാങ്ക് അക്കൗണ്ട് തുറക്കണോ? മിനുട്ടുകൾക്കുള്ളിൽ സാധ്യമാണ് !!
സങ്കീർണമായ പ്രക്രിയകൾ ഇല്ലാതെ എളുപ്പത്തിൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ ഉള്ള സൗകര്യം ഉപഭോക്താക്കൾക്ക് ഒരുക്കുകയാണ് എമിറേറ്റ്സ് എൻ ബി ഡി യും മശ്രിക്ക് ബാങ്കും.
എമിറേറ്റ്സ് എൻ ബി ഡിയുടെ ലിവ് കാർഡും മശ്രിക്ക് ബാങ്കിന്റെ നിയോ കാർഡും യുഎഇയിൽ താമസിക്കുന്ന ആർക്കും എളുപ്പത്തിൽ അക്കൗണ്ട് തുറക്കാൻ സഹായിക്കുന്നവയാണ് .

എങ്ങനെ ലിവ് കാർഡ് അല്ലെങ്കിൽ നിയോ കാർഡ് സ്വന്തമാക്കാം?

1. അക്കൗണ്ട് തുറക്കാൻ ഉദ്ദേശിക്കുന്ന ബാങ്കിൻറെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ അപേക്ഷിക്കാവുന്നതാണ്.

2. പ്രാഥമിക വിവരങ്ങൾ നൽകി അക്കൗണ്ട് തുറക്കുവാനുള്ള അപേക്ഷ നൽകുക.

3. ബാങ്ക് പ്രതിനിധികൾ, നൽകിയ മൊബൈൽ നമ്പറിലേക്ക് വിളിച്ചു സമർപ്പിച്ച വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തും.

4.വെരിഫൈ  ചെയ്ത അഡ്രസ്സിൽ അക്കൗണ്ട് ഡീറ്റെയിൽസും എടിഎം കാർഡും കൊറിയർ വഴി ഉപഭോക്താവിന് ലഭ്യമാക്കും.

5. എ.ടി.എം കാർഡ് ലഭിച്ചു കഴിഞ്ഞാൽ അത് ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. കാർഡിൽ പറഞ്ഞ നിർദ്ദേശപ്രകാരം കാൾ വഴിയോ അല്ലെങ്കിൽ തൊട്ടടുത്തുള്ള എടിഎം സന്ദർശിക്കുന്നത് വഴിയോ അക്കൗണ്ടുകൾ പ്രവർത്തന സജ്ജമാക്കാം.

ഉപയോഗങ്ങൾ:


സാധാരണ ഏതൊരു ബാങ്ക് അക്കൗണ്ട് കൊണ്ടുമുള്ള ഗുണങ്ങൾ എന്തെല്ലാം ആണോ, അതൊക്കെ തന്നെയും ലിവ് കാർഡ് വഴിയും നിയോ കാർഡ് വഴിയും ഉപഭോക്താവിന് ലഭ്യമാണ്.

1.സാധാരണ ബാങ്ക് അക്കൗണ്ട് കൊണ്ട് നമുക്ക് ചെയ്യാവുന്ന എല്ലാ ഇടപാടുകളും ഈ രണ്ട് അക്കൗണ്ടുകൾ വഴിയും നടത്താം. ഓൺലൈൻ ബാങ്കിംഗ് മൊബൈൽ ബാങ്കിങ്, അന്താരാഷ്ട്ര ഇടപാടുകൾ, ഓൺലൈൻ ഷോപ്പിംഗ്, ബിൽ പെയ്മെൻറ് കൾ മൊബൈൽ റീചാർജ് കൾ  എന്നിവ നടത്താം.

2. ഇത്തരം കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളിൽ ലഭിക്കാവുന്ന ഡിസ്കൗണ്ടുകളും ഓഫറുകളും ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴി ഉപഭോക്താവിന് ലഭ്യമാവും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

3.തുടക്കക്കാർക്കും വിദ്യാർത്ഥികൾക്കും വീട്ടമ്മമാർക്കും എന്തിനു വേണ്ട ബാങ്കിംഗ് സേവനങ്ങൾ ആഗ്രഹിക്കുന്ന ആർക്കും എളുപ്പത്തിൽ ലഭ്യമാവുന്നവയാണ് ലിവ് കാർഡും നീയോ കാർഡും.

LEAVE A REPLY

Please enter your comment!
Please enter your name here