യു.എ.ഇയിൽ ജനിക്കുന്ന കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റും പാസ്പോർട്ടും റെസിഡന്റ്സ് വിസയും എങ്ങനെ ലഭ്യമാക്കാം??

കുട്ടി ജനിച്ച് 30 ദിവസത്തിനുള്ളിൽ ജനനം രജിസ്റ്റർ ചെയ്യുക എന്നുള്ളത് യു.എ.ഇയിൽ നിർബന്ധമാണ്. രക്ഷിതാക്കൾ രണ്ട് നാഷണാലിറ്റി ഉള്ളവരാണെങ്കിൽ കുട്ടിക്ക് പിതാവിൻറെ നാഷണാലിറ്റി സ്വീകരിക്കാവുന്നതാണ്. കുട്ടിയുടെ ജനന ശേഷം 120 ദിവസത്തിനുള്ളിൽ പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി റെസിഡൻസ് വിസ തുടങ്ങിയ രേഖകൾ രക്ഷിതാക്കൾ തയ്യാറാക്കേണ്ടതുണ്ട്. 120 ദിവസത്തിനുള്ളിൽ കുട്ടിയുടെ പേരിൽ റസിഡൻസ് വിസ എടുത്തില്ലെങ്കിൽ ഓരോ ദിവസത്തിനും 100 ദിർഹം വീതം പിഴ അടക്കേണ്ടി വരും എന്നുമാത്രമല്ല കുട്ടിക്ക് രാജ്യം വിട്ടു പോകാൻ സാധിക്കുകയുമില്ല.

ജനന സർട്ടിഫിക്കറ്റ്

ഗവൺമെൻറ് ഹോസ്പിറ്റലുകളിൽ ജനിക്കുന്ന കുട്ടികൾക്ക് കുട്ടിയുടെ ജനന ശേഷം ആശുപത്രിയിൽ നിന്ന് തന്നെ ജനന സർട്ടിഫിക്കറ്റ് കൈപ്പറ്റാവുന്നതാണ്. യുഎഇ പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ ജനിക്കുന്ന കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിന് വേണ്ടി രക്ഷിതാക്കൾ, ഹോസ്പിറ്റലുകളിൽ നിന്നും ലഭിക്കുന്ന ചെയ്ത് ബർത്ത് നോട്ടിഫിക്കേഷൻ സമർപ്പിക്കുന്നത് വഴി താമസിക്കുന്ന എമിറേറ്റിന്റെ പരിധിയിലുള്ള മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ അല്ലെങ്കിൽ ഹെൽത്ത് അതോറിറ്റിയിലാണ് അപേക്ഷ നൽകേണ്ടത്

ജനനം രജിസ്റ്റർ ചെയ്യുന്നതിനായി ആവശ്യമുള്ള രേഖകൾ

 • അറ്റസ്റ്റ് ചെയ്ത വിവാഹ സർട്ടിഫിക്കറ്റ്
 • ഭാര്യയുടെയും ഭർത്താവിന്റെയും വിസ പേജുള്ള പാസ്പോർട്ട് കോപ്പിയും ഒറിജിനലും
 • ഹോസ്പിറ്റലിൽ നിന്നും ലഭിക്കുന്ന ബർത്ത് നോട്ടിഫിക്കേഷൻ ലെറ്റർ
 • ഹോസ്പിറ്റലിൽ നിന്ന് ലഭിക്കുന്ന ഡിസ്ചാർജ് സമ്മറി

ജനന സർട്ടിഫിക്കറ്റ് ലഭിച്ചശേഷം മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ അല്ലെങ്കിൽ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേർസ് & ഇൻറർനാഷണൽ കോർപ്പറേഷൻ എന്നിവയിൽനിന്നും സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യേണ്ടതുണ്ട്. അബുദാബി ഹെൽത്ത് അതോറിറ്റി/ ദുബായ് ഹെൽത്ത് അതോറിറ്റി സ്റ്റാമ്പ് ചെയ്ത ജനന സർട്ടിഫിക്കറ്റുകൾ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ സ്റ്റാമ്പിംഗിനു തുല്യമാണ്.

നവജാതശിശുക്കളുടെ പാസ്സ്പോർട്ട്

യുഎഇയിൽ ഉള്ള ഇന്ത്യൻ എംബസി വഴിയോ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ വഴിയോ നവജാത ശിശുക്കൾക്കുള്ള പാസ്പോർട്ടും ജനന രജിസ്ട്രേഷനും ഒരുമിച്ച് നടത്താവുന്നതാണ്. കുട്ടി ജനിച്ച് ഒരു വർഷത്തിനുള്ളിൽ ഈ നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ട താണ്.

നവജാതശിശുക്കളുടെ പാസ്പോർട്ട് എങ്ങനെ ലഭ്യമാക്കാം?

 • ഓൺലൈനായാണ് പാസ്പോർട്ട് അപേക്ഷകൾ പൂരിപ്പിക്കേണ്ടത്.
 • 51×51 മി.മീ
  സൈസിലുള്ള 2 പാസ്പോർട്ട് ഫോട്ടോകളാണ് പാസ്പോർട്ടിനു വേണ്ടി സമർപ്പിക്കേണ്ടത്. മുഖ ഭാഗങ്ങളൊക്കെ വ്യക്തമായി കാണാൻ കഴിയുന്ന വിധത്തിലുള്ള വെളുത്ത പശ്ചാത്തലത്തിലുള്ള ഫോട്ടോ വേണം അപേക്ഷകളിൽ സമർപ്പിക്കാൻ.

ആവശ്യമായ രേഖകൾ

 • യുഎഇ വിദേശകാര്യ വകുപ്പും ആരോഗ്യവകുപ്പും അറ്റസ്റ്റ് ചെയ്ത ജനന സർട്ടിഫിക്കറ്റും കോപ്പിയും
 • അറബിയിലുള്ള ജനനസർട്ടിഫിക്കറ്റ് ആണെങ്കിൽ അതിൻറെ ഇംഗ്ലീഷ് ട്രാൻസ്ലേഷൻ പതിപ്പ്
 • അറ്റസ്റ്റ് ചെയ്ത വിവാഹ സർട്ടിഫിക്കറ്റ്
 • രക്ഷിതാക്കളുടെ എമിറേറ്റ്സ് ഐഡി കോപ്പി
 • ECR/ECNR പേജുകൾ, യു എ ഇ വിസ പേജ്, അഡ്രസ്- ഫോട്ടോ പേജുകൾ എന്നിവ ഉൾപ്പെട്ട രക്ഷിതാക്കളുടെ പാസ്പോർട്ട് കോപ്പികൾ
 • രക്ഷിതാക്കളുടെ പാസ്പോർട്ടുകളിൽ സ്പൗസ് നെയിം ചേർത്തിട്ടില്ലെങ്കിൽ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ യിൽ നിന്നും ലഭിക്കുന്ന പ്രത്യേക അനുമതിപത്രം

നവജാതശിശുക്കൾക്ക് പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

*കുട്ടിയുടെ രണ്ടു രക്ഷിതാക്കളും നേരിട്ട് ഹാജരാകണം

 • ഏതെങ്കിലും ഒരു രക്ഷിതാവിന്റെ അഡ്രസ്സ് കുട്ടിക്ക് നൽകാവുന്നതാണ്
 • ജനന സർട്ടിഫിക്കറ്റിൽ സർ നെയിം ചേർക്കാത്ത സാഹചര്യങ്ങളിൽ, പാസ്പോർട്ടിൽ അത് ആവശ്യമാണെങ്കിൽ രണ്ട് രക്ഷിതാക്കളും ചേർന്ന് നൽകുന്ന ഡിക്ലറേഷൻ വഴി പാസ്പോർട്ടിൽ സർനെയിം ചേർക്കാവുന്നതാണ്.

*കുട്ടിയുടെ പിതാവ് യുഎഇയുടെ പുറത്ത് താമസിക്കുന്ന വ്യക്തിയാണെങ്കിൽ അപേക്ഷയുടെ കൂടെ പിതാവ് ഒപ്പിട്ട ഒറിജിനൽ എൻ ഒ.സി അപേക്ഷയുടെ കൂടെ സമർപ്പിക്കേണ്ടതാണ്.

 • കുട്ടിയുടെ രക്ഷിതാക്കളിൽ ആരെങ്കിലും ഒരാൾ ഇന്ത്യക്കാരൻ അല്ലെങ്കിൽ രണ്ട് രക്ഷിതാക്കളും ചേർന്നു സമർപ്പിക്കുന്നംഅപേക്ഷ വഴി പാസ്പോർട്ട് നേടിയെടുക്കാം.
 • കുഞ്ഞു ജനിച്ചതിനു ശേഷം ഒരു വർഷത്തിനുള്ളിൽ ജനന രജിസ്ട്രേഷൻ നടത്തിയില്ലെങ്കിൽ എംബസിയിൽ നിന്നോ കോൺസുലേറ്റിൽ നിന്നോ ലഭിക്കുന്ന എൻ ഓ സി ആവശ്യമായി വരും.
 • അബുദാബി അൽ ഐൻ വിസ ഉള്ള രക്ഷിതാക്കൾ ദുബായിലോ മറ്റു എമിറേറ്റുകളിലോ നവജാതശിശുക്കളുടെ പാസ്പോർട്ടിന് വേണ്ടി അപേക്ഷിക്കുമ്പോൾ രക്ഷിതാക്കളുടെ താമസ സംബന്ധമായ രേഖകളും പാസ്പോർട്ട് കോപ്പിയും സമർപ്പിക്കേണ്ടതാണ്.

ഫീസ് നിരക്കുകൾ

ജനന രജിസ്ട്രേഷൻ 95 ദിർഹം
പാസ്പോർട്ട് 371 ദിർഹം
സർക്കാർ സർവീസ് 741 ദിർഹം
ബിഎൽഎസ് സർവീസ് ചാർജ് 9 ദിർഹം ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് 8 ദിർഹം

അപേക്ഷകൾ സമർപ്പിച്ച ശേഷം കുറഞ്ഞത് അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ ജനന രജിസ്ട്രേഷൻ നടത്തപ്പെടുന്നതും പാസ്പോർട്ട് ലഭ്യമാക്കുന്നതുമാണ്. തത്കാൽ സേവനം ഉപയോഗപ്പെടുത്തുകയാണെങ്കിൽ രണ്ട് പ്രവൃത്തി ദിനങ്ങൾ കൊണ്ട് ജനന
രജിസ്ട്രേഷൻ നടത്തുവാനും പാസ്പോർട്ട് ലഭ്യമാക്കാനും സാധിക്കും. നവജാതശിശുക്കളുടെ ജനന രജിസ്ട്രേഷനും പാസ്പോർട്ടും സംബന്ധമായുള്ള എല്ലാ നിയമങ്ങളും നടപടികളും കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ- ദുബായിയുടെ അധികാരപരിധിയിലായിരിക്കും.

നവജാതശിശുക്കളുടെ റസിഡൻസ് വിസ

അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ

 • സ്പോൺസർ ഒപ്പിട്ട റസിഡൻസ് വിസ ആപ്ലിക്കേഷൻ ഫോം.
 • കുറഞ്ഞത് ആറു മാസം കാലാവധിയുള്ള സ്പോൺസറുടെ പാസ്പോർട്ട്
 • അറസ്റ്റ് ചെയ്ത ജനന സർട്ടിഫിക്കറ്റ്
 • സ്പോൺസറുടെ സാലറി സർട്ടിഫിക്കറ്റ്/തൊഴിൽ കരാർ
 • ആരോഗ്യ ഇൻഷുറൻസ് രേഖകൾ

മിനിസ്ട്രി ഓഫ് ഇൻറീരിയർ യുഎഇയുടെ ഔദ്യോഗിക പോർട്ടലിലൂടെ ലഭ്യമാകുന്ന ഈ സർവീസ് വഴിയോ അംഗീകൃത ടൈപ്പിംഗ് സെൻററുകൾ വഴിയോ നവജാത ശിശുക്കളുടെ റസിഡൻസ് വിസക്ക് അപേക്ഷിക്കാവുന്നതാണ്. വിസ ലഭ്യമായതിനുശേഷം എമിറേറ്റ്സ് ഐഡി അപേക്ഷ പൂർത്തീകരിക്കുകയും ശേഷം വിസ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യുകയും ആണ് അടുത്ത നടപടി. നവജാത ശിശുക്കൾ മെഡിക്കൽ ടെസ്റ്റിന് ഹാജരാകേണ്ടതില്ല.

Source:http:// https://www.blsindiavisa-uae.com/

Source:http:// https://government.ae/en/information-and-services/social-affairs/having-a-baby

Source:https://www.moi.gov.ae/en/eservices/eservice.5.aspx

Source: https://u.ae/en/information-and-services/visa-and-emirates-id/residence-visa/sponsoring-family-residency-visa-by-expatriates

LEAVE A REPLY

Please enter your comment!
Please enter your name here