ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കുക എന്നത് ഏറെ ആത്മസമർപ്പണവും മനസ്സാന്നിധ്യവും വേണ്ട ഒരു പ്രക്രിയയാണ്. ദുബായ് റോഡുകളിലൂടെയുള്ള സഞ്ചാരം എളുപ്പമാക്കുക എന്നത് മാത്രമല്ല വിദേശികളെ സംബന്ധിച്ചിടത്തോളം ദുബായിൽ ഒരു ഡ്രൈവിംഗ് ലൈസൻസ് എന്നത് വിവിധ ജോലികൾ ലഭിക്കുവാനുള്ള മാനദണ്ഡം കൂടിയാണ് എന്നുള്ളത് ലൈസൻസ് സ്വപ്നം സാക്ഷാത്കരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളുടെ എണ്ണം വർദ്ധിപ്പിക്കുന്നു.

ആർക്കൊക്കെ ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കാം?

18 വയസ്സിന് മുകളിലുള്ള ഏതൊരു വ്യക്തിക്കും ദുബായിൽ ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി അപേക്ഷിക്കാവുന്നതാണ്. 18 നും 21 നും ഇടയിൽ പ്രായമുള്ളവർ പ്രൊബേഷണറി ലൈസൻസ് യോഗ്യതയാണ് നേടിയെടുക്കേണ്ടത്. അറബിയിലോ ഇംഗ്ലീഷിലോ ടൈപ്പ് ചെയ്ത ഡ്രൈവിംഗ് ലൈസൻസ് അപേക്ഷ നൽകുന്നത് വഴിയാണ് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കാനുള്ള പ്രക്രിയ തുടങ്ങുന്നത്. ദുബായിൽ സ്ഥാപിതമായ അംഗീകൃത ഡ്രൈവിംഗ് സ്കൂളുകൾ വഴി ഇത്തരം അപേക്ഷകൾ ദുബായ് ആർ.ടി.എ യ്ക്ക് സമർപ്പിക്കാവുന്നതാണ്. റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി നൽകുന്ന താൽക്കാലിക ലൈസൻസ് അല്ലെങ്കിൽ ലേണേഴ്സ് പെർമിറ്റ് ലഭിച്ച ഉടൻ, ഡ്രൈവിംഗ് ട്രെയിനിംഗ് ആരംഭിക്കാവുന്നതാണ്.

ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുവാൻ വേണ്ട രേഖകൾ

വിദേശികൾക്ക് ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കണമെങ്കിൽ താഴെപ്പറയുന്ന രേഖകൾ സമർപ്പിക്കേണ്ടതാണ്.

*എമിറേറ്റ്സ് ഐഡി (കോപ്പിയും ഒറിജിനലും)
*വിസ പേജുള്ള 8 പാസ്പോർട്ട് സൈസ് ഫോട്ടോ
*ഐ ടെസ്റ്റ് റിസൾട്ട്
*സ്പോൺസറുടെ കയ്യിൽ നിന്നും ലഭിക്കുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്
*ആർടി യെയിൽ നിന്നും ലഭിക്കുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്
മാനേജർ,ഡോക്ടർ,വക്കീൽ തുടങ്ങി 66 ഓളം പ്രൊഫഷനിലുള്ള വിദേശികൾക്ക് ദുബൈയിൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നതിന് NOC സമർപ്പിക്കേണ്ടതില്ല.

ഡ്രൈവിംഗ് ലൈസൻസ് നടപടികൾ:

ദുബായ് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കുന്നതിനുള്ള നടപടികൾ താഴെ പറയും പ്രകാരമാണ്.

*അംഗീകൃത ഡ്രൈവിംഗ് സ്കൂളുകൾ വഴിയോ ഒപ്റ്റീഷ്യൻ വഴിയോ കണ്ണ് പരിശോധന നടത്തുകയാണ് ഡ്രൈവിംഗ് ലൈസൻസിന് വേണ്ട ആദ്യത്തെ നടപടി.

*ഡ്രൈവിംഗ് ലൈസൻസ് അപേക്ഷ
ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അംഗീകരിച്ച ഏതെങ്കിലും ഡ്രൈവിംഗ് സ്കൂളുകൾ വഴി, വേണ്ട രേഖകൾ സഹിതം അപേക്ഷ രജിസ്റ്റർ ചെയ്യുക.

*താൽക്കാലിക ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ പെർമിറ്റ് സ്വന്തമാക്കിയ ശേഷം ട്രെയിനിങ് ഡ്രൈവിംഗ് പരിശീലനം തുടങ്ങാം.

*തിയറി ടെസ്റ്റ്
ഓൺലൈൻ വഴിയോ ഡ്രൈവിംഗ് സ്കൂളുകൾ വഴിയോ തിയറി ക്ലാസുകൾ പൂർത്തിയാക്കിയ ശേഷം തിയറി ടെസ്റ്റ് പാസാവുക എന്നുള്ളതാണ് അടുത്ത ഘട്ടം.

*പ്രാക്ടിക്കൽ ഡ്രൈവിംഗ് ക്ലാസുകളും ടെസ്റ്റുകളും
പ്രാക്ടിക്കൽ ഡ്രൈവിംഗ് ക്ലാസുകൾ പൂർത്തീകരിച്ച ശേഷം ഇന്റേണൽ അസസ്മെന്റിന് വിധേയമാവുക. ഈ ഘട്ടം വിജയകരമായി പൂർത്തീകരിച്ചാൽ റോഡ് ക്ലാസുകളിലേക്ക് കടക്കുക.പാർക്കിംഗ് ടെസ്റ്റ്, ഫൈനൽ ടെസ്റ്റ്, ശേഷം ആർടിഎ യുടെ റോഡ് ടെസ്റ്റിലും പാസാവുക.

ആദ്യശ്രമത്തിൽ പരാജയപ്പെടുന്ന പക്ഷം വീണ്ടും 7 ട്രെയിനിങ് ക്ലാസുകൾക്ക് വിധേയമായാൽ മാത്രമേ വീണ്ടും റോഡ് ടെസ്റ്റ് നടത്താൻ സാധിക്കുകയുള്ളൂ.

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകൾ:

തിയറി ടെസ്റ്റ്, പാർക്കിംഗ് ടെസ്റ്റ്, റോഡ് ടെസ്റ്റ്, ആർടിഎ അസെസ്മെന്റ്
എന്നിവയാണ് ദുബായ് ഡ്രൈവിംഗ് ലൈസൻസ് പരീക്ഷകളിൽ ഉള്ള പ്രധാന ഘട്ടങ്ങൾ.

തിയറി ടെസ്റ്റ്
അംഗീകൃത ഡ്രൈവിംഗ് സ്കൂളുകളിൽ ആണ് തിയറി ടെസ്റ്റ് നൽകേണ്ടത്.

തിയറി ടെസ്റ്റിന് പോകുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ
*ഡ്രൈവിംഗ് ഫയൽ
*രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ *തിയറി ടെസ്റ്റ് ഫീസ്

ദുബായിലെ റോഡുകളെ കുറിച്ചും ട്രാഫിക് സിഗ്നലുകളെയും അടയാളങ്ങളെയും സുരക്ഷാ നടപടികളെയും കുറിച്ചുള്ള 35 ചോദ്യങ്ങളാണ് തിയറി ടെസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. 3 ഭാഗങ്ങളായാണ് തിയറി ടെസ്റ്റ് ചെയ്യേണ്ടത്. ആദ്യ ഭാഗത്ത് നിരവധി ട്രാഫിക് സിറ്റുവേഷൻസിനെ കുറിച്ചുള്ള 17 ചോദ്യങ്ങളാണ് ഉണ്ടാവുക. ഇതിൽ കുറഞ്ഞത് 11 ചോദ്യങ്ങൾക്ക് എങ്കിലും ശരിയുത്തരം നൽകണം.ഡ്രൈവിംഗ് ലൈസൻസിനെക്കുറിച്ചുള്ള പതിനെട്ടോളം ചോദ്യങ്ങളാണ് രണ്ടാം ഭാഗത്തിൽ ഉണ്ടാവുക.ഇതിൽ കുറഞ്ഞത് 12 ചോദ്യത്തിന് ശരിയുത്തരം നൽകണം. ട്രാഫിക്കും ചുറ്റുപാടുമായി ബന്ധമുള്ള വിവിധ വീഡിയോകൾ പ്ലേ ചെയ്തു അതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളാണ് മൂന്നാമത്തെ ഭാഗത്ത് ഉൾക്കൊള്ളിച്ചിട്ടുള്ളത്. കമ്പ്യൂട്ടറൈസ്ഡാ യുള്ള ഈ തിയറി ടെസ്റ്റ് ഇംഗ്ലീഷിലും അറബിയിലും നൽകാവുന്നതാണ്. ഭാഷാ പ്രശ്നം ഉള്ള അപേക്ഷകർക്ക് ഓറൽ എക്സാമിനു അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പാർക്കിംഗ് ടെസ്റ്റ്
പൂർണ്ണമായും ഓട്ടോമേറ്റഡ് ആയിട്ടുള്ളതും ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിലെ പ്രത്യേകം സജ്ജീകരിക്കപെട്ട സ്ഥലത്ത് നടത്തപ്പെടുന്ന ടെസ്റ്റാണ് പാർക്കിംഗ് ടെസ്റ്റ്. 5 ഘട്ടങ്ങളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്.
സ്ലോപ്പ്/ഹിൽ പാർക്കിംഗ്
എമർജൻസി ബ്രേക്കുകൾ
പാർക്കിംഗ് ആംഗിൾ 60 ഡിഗ്രി
ഗ്യാരേജ് പാർക്കിംഗ് 90 ഡിഗ്രി
പാരലൽ പാർക്കിംഗ്

തുടർച്ചയായി അഞ്ച് തവണ പാർക്കിംഗ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ വീണ്ടും ഇൻറേണൽ അസെസ്മൻറ് നൽകേണ്ടതായി വരും.

റോഡ് ടെസ്റ്റും അസൈമെൻറും
ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കുന്നതിനുള്ള അവസാന പടിയാണ് റോഡ് ടെസ്റ്റും അസൈമെൻറും.
മാനസികമായി ഒരുപാട് തയ്യാറെടുപ്പുകൾ വേണ്ട ഘട്ടമാണിത്.ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കുന്നതിന് ആവശ്യമായ കഴിവുകൾ പരിശോധിക്കുന്ന അവസാനഘട്ടമാണിത്. ആർടിഎ എക്സാമിനർ ആണ് ഈ ടെസ്റ്റ് നടത്തുന്നത്. വിജയിച്ചു കഴിഞ്ഞാൽ ടെസ്റ്റ് അപ്പ്രൂവൽ പേപ്പർ ലഭിക്കുകയും അതിനു വേണ്ട രേഖകളും നൽകി കൗണ്ടറിൽ ദുബായ് ഡ്രൈവിംഗ് ലൈസൻസ് ഫീസ് അടച്ച ശേഷം ഡ്രൈവിംഗ് ഫയൽ കളക്ട് ചെയ്യുകയും ഫോട്ടോയും നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കുക.

റോഡ് ടെസ്റ്റിന് ആവശ്യമായ രേഖകൾ
*എമിറേറ്റ്സ് ഐഡി
*ഡ്രൈവിംഗ് ഫയൽ

  • രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ *റോഡ് ടെസ്റ്റ് ഫീ

Source:

https://www.rta.ae/wps/portal/rta/ae/driver-and-carowner/drivers-licensing/licensing

https://www.google.com/url?sa=t&source=web&rct=j&url=https://m.khaleejtimes.com/Step-by-step-guide-to-getting-a-driving-licence-in-UAE&ved=2ahUKEwji4M3Lm4DmAhWKzYUKHYUGCGwQFjALegQIBBAB&usg=AOvVaw08T47dVkoEpf7B-oTOvecW&cshid=1574508078717

LEAVE A REPLY

Please enter your comment!
Please enter your name here