മുൻ യുഎഇ ദേശീയ ക്രിക്കറ്റ് ടീം താരവും യംഗ് ടാലന്റ്സ് ക്രിക്കറ്റ് അക്കാദമിയുടെ അമരക്കാരനും ആയ ശ്രീ ഷഹ്സാദ് ഹുസൈൻ അൽത്താഫുമായുള്ള അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ:

*മുൻ ദേശീയ ക്രിക്കറ്റ് താരം- യുഎഇയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിലെ അമരക്കാരൻ- എങ്ങനെ നോക്കി കാണുന്നു ?

ക്രിക്കറ്റിനോട് അഭിരുചിയുള്ള യുവതലമുറയ്ക്ക് വിദഗ്ധ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇയിൽ ഇങ്ങനെ ഒരു സംരംഭത്തിന് തുടക്കം കുറിച്ചത് . 1996ൽ യുഎഇ യെ പ്രതിനിധീകരിച്ച് ലോകകപ്പിൽ മത്സരിച്ചശേഷം ഇങ്ങനെയൊരു സ്ഥാപനം തുറക്കുന്നത് വഴി, ക്രിക്കറ്റിനോടുള്ള അമിതമായ ആവേശവും
ആഭിമുഖ്യവും യുവതലമുറയ്ക്ക് പരിശീലന ക്ലാസുകൾ നൽകുന്നതിലൂടെ നിലനിർത്താൻ സഹായിക്കും എന്ന് തോന്നി. കഴിഞ്ഞ ഒരുപാട് വർഷങ്ങളായി ഏകദേശം 55 ഓളം പ്രൊഫഷണൽ കളിക്കാരെ വാർത്തെടുക്കുവാൻ യംഗ് ടാലന്റ്സ് വഴി സാധിച്ചു എന്നുള്ളത് ഏറ്റവും സന്തോഷകരമായ കാര്യം. ഇവിടെ പരിശീലനം നൽകിയ അഞ്ചോളം പേർ ദേശീയ ടീമിന്റെ ഭാഗമായി എന്നുള്ളതും ഏറെ അഭിമാനകരം തന്നെ.

*എന്തൊക്കെ പരിശീലനങ്ങൾ ആണ് യംഗ് ടാലന്റ്സ് ക്രിക്കറ്റ് അക്കാദമി വിദ്യാർത്ഥികൾക്ക് നൽകുന്നത് ?

കേവലം ക്രിക്കറ്റ് പരിശീലനം എന്നതിനപ്പുറം കുട്ടികളുടെ ഭാവിയും കൂടി മുന്നോട്ടു കൊണ്ടുപോവാൻ ഉതകുന്ന രീതിയിലുള്ള പരിശീലന ക്ലാസുകൾ ആണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്.
ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആവേശം കാത്തുസൂക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് ക്രിക്കറ്റുമായി ചേർന്നുനിൽക്കുന്ന പഠന മേഖലകൾ കണ്ടെത്താനും അതിനുള്ള സഹായങ്ങളും ഞങ്ങൾ ചെയ്യുന്നുണ്ട്. മികച്ച നിലവാരത്തിൽ ഉള്ള ക്രിക്കറ്റ് കളിക്കാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിൽ ഊന്നിക്കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്രൗണ്ടു കളിലും വിദഗ്ധ കോച്ചുകളുടെ കീഴിലും പരിശീലനം ഉറപ്പു വരുത്താറുണ്ട്. ഇതിനിടെ യുകെയിൽ പോയി തിരിച്ചു വന്ന കുട്ടികൾക്ക് ക്രിക്കറ്റിന്റെ ഏറ്റവും വിലയേറിയ പാഠങ്ങളാണ് വിദഗ്ധരിൽ നിന്നും നേടാൻ കഴിഞ്ഞത്. ഇനിയും അതുപോലെ ഒരു വിഭാഗം കുട്ടികളുമായി വീണ്ടും അങ്ങനെ വിദഗ്ധ പരിശീലകരെ തേടിയുള്ള യാത്രക്കായുള്ള ഒരുക്കത്തിലാണ്.

*കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട കോച്ച്-കുട്ടിക ളോട് ഏറെ സ്നേഹത്തോടെയും സൗഹൃദത്തോടെയും പെരുമാറുന്നതെങ്ങനെ?

എൻറെ കുട്ടികളോട് ഞാൻ എന്നും സ്നേഹത്തോടു കൂടി മാത്രമേ ഇടപഴകാറുള്ളൂ. വാത്സല്യത്തോടെയുള്ള പരിശീലനങ്ങൾ മാത്രമേ ഫലം കണ്ടെത്തുകയുള്ളൂ എന്നുള്ളതാണ് എൻറെ വിശ്വാസം. കേവലം ക്രിക്കറ്റ് പരിശീലനത്തിന് അപ്പുറം അവരുടെ വ്യക്തി ജീവിതത്തിലും കരിയറിലും മാറ്റങ്ങൾ കൊണ്ടുവരാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട് .

*യുഎഇയിൽ ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ചുള്ള അഭിപ്രായം?

ഇവിടെ ക്രിക്കറ്റിന് കരിയർ എന്ന ഭാവിയുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇവിടെ ക്രിക്കറ്റ് പരിശീലനത്തിനും മറ്റും നല്ല ഗ്രൗണ്ടുകളും പരിശീലകരും ധാരാളമുണ്ട്. കളിയോടുള്ള മമത കൊണ്ട് മാത്രം ക്രിക്കറ്റ് ഒരു കരിയറായി തെരഞ്ഞെടുക്കാൻ ഉള്ള വികസനം ഈ മേഖലയിൽ ഉണ്ടായതായി തോന്നുന്നില്ല. എങ്കിലും വളർന്നു വരുന്ന തലമുറയ്ക്ക് അവരുടെ കഴിവുകൾ മികവോടു കൂടി
പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഇനിയും ഈ രാജ്യത്ത് ഉയർന്നു വരുമെന്ന് തന്നെയാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here