ദുബായിൽ എങ്ങനെ സിം കാർഡ് എടുക്കാം?

പ്രധാനപ്പെട്ട രണ്ട് നെറ്റ്‌വർക്ക് ദാതാക്കളാണ് യുഎഇ യിൽ പ്രവർത്തിക്കുന്നത്. എത്തിസലാത്ത് & ഡു.
2G,3G,4G/LTE എന്നിവയിലായി യുഎഇ യിലെ എല്ലാ മേഖലകളിലും വളരെ മെച്ചപ്പെട്ട കവറേജ് നൽകുന്ന നെറ്റ് വർക്കുകൾ ആണ് ഇവ രണ്ടും.

എങ്ങനെ സിം കാർഡ് ലഭ്യമാക്കാം?

യുഎഇയിൽ ഉള്ള എല്ലാ എയർപോർട്ടുകളിലും ഈ രണ്ടു നെറ്റ്‌വർക്ക് ദാതാക്കളുടെയും ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നു. എയർപോർട്ടിൽ എത്തുന്ന ഉടനെ തന്നെ അധികം ചാർജുകൾ ഒന്നും ഇല്ലാതെ തന്നെ സിംകാർഡ് സ്വന്തമാക്കാൻ യാത്രക്കാർക്ക് എളുപ്പത്തിൽ സാധിക്കുകയും ചെയ്യുന്നു.
പാസ്പോർട്ടും വിസ സ്റ്റാമ്പ് ചെയ്ത പേജും കാണിച്ചാൽ ഇത്തരം സ്റ്റോറുകളിൽ നിന്നും എളുപ്പത്തിൽ സിംകാർഡുകൾ ലഭ്യമാകും. യുഎഇ എയർപോർട്ടുകളുടെ പുറത്തുള്ള പ്രധാന മാളുകളിലും ഷോപ്പുകളിലും സിംകാർഡ് ലഭ്യമാകുന്നതാണ്. ദുബായിലുള്ള ചെറിയ മൊബൈൽ ഷോപ്പുകളിൽ നിന്നും സൂക്കുകളിൽ നിന്നുമൊക്കെ ഔദ്യോഗിക നിരക്കിനേക്കാൾ 50% ഇളവിൽ ഒക്കെ സിം കാർഡുകൾ ലഭ്യമാകാറുണ്ട്. പക്ഷേ ഇത്തരം സന്ദർഭങ്ങളിൽ സിം കാർഡ് ആരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്നൊക്കെ അറിഞ്ഞതിനുശേഷം വാങ്ങിക്കുന്നതായിരിക്കും നല്ലത്. യു എ ഈ ക്ക് പുറത്ത് സിം കാർഡ് ആക്ടീവായി വെക്കാൻ എത്തിസലാത്ത് നെറ്റ്‌വർക് ഒരു വർഷത്തേക്ക് 8 ദിർഹവും ഡു ഒരു വർഷത്തേക്ക് 10 ദിർഹവും ചാർജ് ഈടാക്കുന്നു. 2018 മുതൽ യുഎഇ ഗവൺമെൻറ് അഞ്ച് ശതമാനം വാറ്റ് നെറ്റ്‌വർക്ക് ഉപഭോക്താക്കളുടെ മേൽ പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുണ്ട്.

എത്തിസലാത്ത്
വാസൽ എന്നറിയപ്പെടുന്ന പ്രീപെയ്ഡ് സിം കാർഡുകൾ വഴി എത്തിസലാത്ത് മികച്ച മൊബൈൽ & ഇൻറർനെറ്റ് സേവനം ഉപഭോക്താക്കൾക്ക് നൽകുന്നു. 55 ദിർഹം കൊടുത്താൽ ഒരു ദിർഹം ബോണസ് ഉള്ള സിം കാർഡുകളാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. മൂന്നു മാസത്തിൽ കൂടുതൽ സിം കാർഡ് ഉപയോഗിക്കാതിരുന്നാൽ ഓരോ മൂന്നുമാസത്തേക്കും 10 ദിർഹം വെച്ച് ചാർജ് നൽകേണ്ടി വരും.പത്ത് ദിർഹം ബാലൻസ് ഇല്ലാതെ വരുന്ന സാഹചര്യങ്ങളിൽ സമയ ബന്ധിതമായ കാലാവധി യിലേക്ക് പ്ലാൻ നീക്കപ്പെടുകയും വീണ്ടും ഒരു ആറു മാസത്തിനുള്ളിൽ സിം കാർഡ് ഉപയോഗിക്കാനുള്ള അവസരം നൽകുകയും ചെയ്യും. ആറുമാസത്തിനുള്ളിൽ ഉപഭോക്താക്കൾ സിം ഉപയോഗിക്കാഞ്ഞാൽ സർവീസുകൾ താൽക്കാലികമായി മൂന്നുമാസത്തേക്കും തുടർന്ന് സ്ഥിരമായും ഡീആക്ടിവേറ്റ് ചെയ്യപ്പെടുന്നതാണ്.

വോയ്പ് കാളുകൾ
അംഗീകൃതമായ മൂന്ന് ആപ്ലിക്കേഷനുകളാണ് എത്തിസലാത്ത് ഇൻറർനെറ്റ് വോയ്പ് കോളിനു വേണ്ടി ലഭ്യമാക്കിയിരിക്കുന്നത്. പ്ലേസ്റ്റോർ വഴിയോ ആപ്പിൾ സ്റ്റോർ വഴിയോ ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകൾ ഒരു മാസത്തേക്ക് 50 ദിർഹം എന്ന നിശ്ചിത നിരക്കിൽ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാവുന്നതാണ്. Bottim, C’me
HiU എന്നിവയാണ് എത്തിസലാത് അംഗീകൃത വോയ്പ് കാളുകൾ.

റോമിംഗ് നിരക്കുകൾ

നൂറോളം രാജ്യങ്ങളിലുള്ള നെറ്റ് വർക്ക് പാർട്ണർമാരുമായി ചേർന്ന് എത്തിസലാത്ത് മികച്ച റോമിംഗ് സേവനം നൽകുന്നു. താഴെ പറയുന്ന പ്രകാരമാണ് എത്തിസലാത്ത് റോമിംഗ് നിരക്കുകൾ.

ഡെയിലി പാക്കേജുകൾ

  • വൺ ജി ബി – 35 ദിർഹം
  • 500 എംബി + 15 മിനിട്ട് – 60 ദിർഹം

വീക്കിലി പാക്കേജുകൾ
2.5 ജി ബി + 500 മിനിട്ട് – 250 ദിർഹം

30 ദിവസ പാക്കേജുകൾ

  • 2 ജിബി + 60 മിനിറ്റ് – 350 ദിർഹം
  • 5 ജിബി + 500 മിനിട്ട് – 600 ദിർഹം
    *10 ജിബി + 1000 മിനിട്ട് – 1000 ദിർഹം

എല്ലാ പാക്കേജുകളും കാലാവധിക്കുള്ളിൽ ആറു തവണ വരെ പുതുക്കാവുന്നതാണ്.

ഡു
യുഎഇയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ദാതാക്കൾ ആണ് ഡു.55 ദിർഹം കൊടുത്താൽ സ്റ്റാർട്ടർ പാക്കുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.ഒരു ദിവസത്തെ വാലിഡിറ്റിയിൽ 2മിനിറ്റ് നാഷണൽ കോൾ ഉള്ള ഈ സിംകാർഡ് ലൈഫ് ടൈം കാലാവധിയോടു കൂടിയാണ് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്.ഒരു വർഷത്തിൽ കുറഞ്ഞത് പത്ത് ദിർഹത്തിനുള്ള ചാർജബിൾ ആക്ടിവിറ്റി എങ്കിലും ഈ സിമ്മിൽ നടന്നിരിക്കണം.

വോയ്പ് കോളുകൾ

ബോട്ടിം, സിമി എന്നീ ആപ്ലിക്കേഷനുകളാണ് ഡു ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള ഇൻറർനെറ്റ് കോളിംഗ് ആപുകൾ. 50 ദിർഹത്തിന് ഒരുമാസത്തെ വാലിഡിറ്റിയിലാണ് ഈ പാക്കേജുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്.

റോമിംഗ് നിരക്കുകൾ
56 ഓളം രാജ്യങ്ങളിലായി ഡു നെറ്റ്‌വർക്ക് റോമിംഗിൽ ഉപയോഗിക്കാവുന്നതാണ്. താഴെ പറയുന്ന പ്രകാരമാണ് ചാർജുകൾ.

  • 500 എംബി ഒരു ദിവസം 35 ദിർഹം
  • 2.5 ജിബി ഏഴു ദിവസം 200 ദിർഹം
  • 7 ജിബി 30 ദിവസം 500 ദിർഹം
  • 20 ജിബി 30 ദിവസം 1000 ദിർഹം

ടൂറിസ്റ്റ് വിസക്കാർക്ക് എങ്ങനെ സിം കാർഡ് സ്വന്തമാക്കാം?

എത്തിസലാത്ത് ടൂറിസ്റ്റ് സിം കാർഡുകൾ

വിസിറ്റർ ലൈൻ എന്ന കാറ്റഗറിയിൽ ഉള്ള ടൂറിസ്റ്റ് സിം കാർഡ് 100 ദിർഹം കൊടുത്താൽ ടൂറിസ്റ്റ് വിസയിലുള്ളവർക്ക് ലഭ്യമാകും. 90 ദിവസത്തെ വാലിഡിറ്റി ഉള്ള ഈ സിം കാർഡ് വീണ്ടും 90 ദിവസത്തേക്ക് 10 ദിർഹം കൊടുത്ത് റീരജിസ്റ്റർ ചെയ്യാവുന്നതാണ്.14 ദിവസത്തെ വാലിഡിറ്റി ഉള്ള വിസിറ്റർ ലൈൻ ടൂറിസ്റ്റ് സിമ്മുകൾ 75 ദിർഹം നൽകിയാൽ ലഭ്യമാക്കുന്നതാണ്. എയർപോർട്ടുകളിലും പ്രധാനപ്പെട്ട മാളുകളിലും മാത്രമാണ് ഈ സൗകര്യം ലഭ്യമാകുന്നത്. 40 മിനിറ്റ് ലോക്കൽ ഇൻറർനാഷണൽ കോളുകളും 40 ലോക്കൽ ഇൻറർനാഷണൽ മെസേജുകളും 700 എംബി മൊബൈൽ ഡാറ്റയും അഞ്ചുമണിക്കൂർ ഇത്തിസലാത്ത് വൈ ഫൈയും ആണ് വിസിറ്റർ ലൈൻ ടൂറിസ്റ്റ് സിം പാക്കേജിൽ ഉൾപ്പെട്ടിട്ടുള്ളത്.
വിസിറ്റർ ലൈൻ സിം കാർഡിൽ നിന്നും സ്ഥിരം സിംകാർഡായ വാസൽ പ്ലാനിലേക്ക് എളുപ്പത്തിൽ മാറാവുന്നതുമാണ്.

ഡു ടൂറിസ്റ്റ് സിം കാർഡുകൾ

ടൂറിസ്റ്റ് വീസയിൽ എത്തുന്നവർക്ക് ഫ്രീയായി ഡും സിംകാർഡ് എയർപോർട്ടുകളിൽ നിന്നും ലഭ്യമാകുന്നതാണ്. സൗജന്യ കോൾ നിരക്കും ഡാറ്റയും ഈ പാക്കേജിൽ ടൂറിസ്റ്റുകൾക്ക് നൽകിവരുന്നു. 18 വയസ്സിന് മുകളിലുള്ള ഏതൊരു യാത്രക്കാരനും ഈ സൗകര്യം ലഭ്യമാക്കാവുന്നതാണ്.എമിഗ്രേഷൻ സിസ്റ്റവുമായി കണക്ട് ചെയ്താണ് ഇത്തരത്തിലുള്ള സിംകാർഡുകൾ പ്രവർത്തിക്കുക. യാത്രക്കാരൻ എയർപോർട്ടിൽ നിന്നും എക്സിറ്റ് പോയാൽ സിം ഡീആക്ടിവേറ്റ് ചെയ്യപ്പെടുന്നതാണ്. ടൂറിസ്റ്റ് സിം പാക്കേജിൽ സിംകാർഡ്, പരമാവധി ഒരു മാസത്തെ വാലിഡിറ്റി ഉള്ള മൂന്ന് മിനിറ്റ് കാൾ, 20 മിനിറ്റ് ഡാറ്റ എന്നിവയാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതേ സിം കാർഡ് തന്നെ സ്ഥിരപ്പെടുത്താനുള്ള ഓപ്ഷനുകളും ഡു ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.

Source:

https://www.etisalat.ae/en/c/mobile/plans/visitor-line.jsp

https://www.du.ae/personal/mobile/prepaid-plans/tourist-sim
https://prepaid-data-sim-card.fandom.com/wiki/United_Arab_Emirates

LEAVE A REPLY

Please enter your comment!
Please enter your name here