RTA ആപ് ദുബൈയിലെ യാത്രക്കാരുടെ ചങ്ങാതി

0
234

പൊതു ഗതാഗത സൗകര്യങ്ങളും സർവീസുകളും ഉപയോഗിക്കുന്ന ദുബായിലെ വാഹന ഉടമകൾക്കും യാത്രക്കാർക്കും വേണ്ടി റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഒരുക്കിയിരിക്കുന്ന ആപ്ലിക്കേഷനാണ് RTA ദുബായ്. നാൽപതിലധികം സർവീസുകളുമായി 24 മണിക്കൂറും മികച്ച സേവനം കാഴ്ചവെയ്ക്കുന്ന ഈ ആപ്ലിക്കേഷൻ 2016 ലെ ഏറ്റവും മികച്ച ആപ്പായി തെരഞ്ഞെടുക്കപ്പെട്ട ഒന്നാണ്. ദുബായിൽ ജീവിക്കുന്ന ഏതൊരു വ്യക്തിയും നിർബന്ധമായും ഈ ആപ്പ് ഡൗൺലോഡ് ചെയ്യണം.

RTA ദുബായ് ആപ്പിൻറ്റെ
പ്രത്യേകതകൾ:

*മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച് അടക്കമുള്ള ഡിവൈസുകളിൽ ഉപയോഗിക്കാം
*ഇംഗ്ലീഷ് അറബി ഇന്ത്യൻ റഷ്യൻ അടക്കമുള്ള വിവിധ ലോകഭാഷകൾ സപ്പോർട്ട് ചെയ്യുന്നു.
*രജിസ്ട്രേഡ് ഉപയോക്താക്കളായോ താൽക്കാലിക ലോഗിൻ വഴിയോ ആർടിഒ തൽസമയ ചാറ്റിംഗ് വഴിയോ ആപ്പ് സൗകര്യങ്ങൾ ഉപയോഗിക്കാം. *അവശ്യ സർവീസുകൾ തിരഞ്ഞെടുത്ത് പേഴ്സണലൈസഡ് ഡാഷ് ബോർഡ് ക്രിയേറ്റ് ചെയ്യാം.
*RTA സർവീസുകളെ കുറിച്ചുള്ള അപ്ഡേറ്റുകൾ ലഭ്യമാക്കാം.

RTA ദുബായ് ആപ്പിൻറ്റെ പ്രധാന ഉപയോഗങ്ങൾ:

*സാലിക്
ദുബായിലെ റോഡ് ഉപയോഗിക്കുന്ന വാഹന ഉടമകൾ നിർബന്ധമായും സാലിക് നെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഈ ആപ്പ് ഉപയോഗിക്കണം. ടോൾ ബൂത്തുകൾ, സാലിക് കാർഡ് ബാലൻസ്, റീചാർജ് ചെയ്യാനുള്ള വഴികൾ, കാലാവധി തുടങ്ങിയവ നോട്ടിഫിക്കേഷനുകൾ വഴി ലഭ്യമാകും.

*പാർക്കിംഗ്
പാർക്കിംഗ് സോണുകളെ കുറിച്ചുള്ള വിവരങ്ങളും, തുകയും പാർക്ക് ചെയ്ത വാഹനങ്ങളുടെ ലൊക്കേഷൻ വിവരങ്ങളും എസ് എം എസ് വഴി നോട്ടിഫിക്കേഷൻ ലഭിക്കാനുള്ള സൗകര്യം.

*ഡ്രൈവർ ലൈസൻസ് ദുബായി ഡ്രൈവിംഗ് ലൈസൻസ് സ്റ്റാറ്റസ്, പുതുക്കലുകൾ, കാലാവധി അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ആപ്പ് വഴി അറിയാം.

*വെഹിക്കിൾസ്& ഫൈൻ
ദുബായിൽ വാഹനങ്ങൾ ഉപയോഗിക്കുന്നത് വഴി എന്തൊക്കെ ട്രാഫിക് ഫൈൻ എവിടെയൊക്കെ ലഭ്യമായിട്ടുണ്ട് എന്നതിനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ, ഫൈൻ അടക്കേണ്ട തീയ്യതികൾ എന്നിവ ഈ ആപ്പ് വഴി ലഭിക്കും.
*പൊതു ഗതാഗതം ഉപയോഗിക്കുന്നവർക്ക് യാത്ര പ്ലാൻ ചെയ്യാം, നോൾ കാർഡ് ടിക്കറ്റുകൾ റീചാർജ് ചെയ്യാം, ടാക്സി ബുക്ക് ചെയ്യാം, റൂട്ട് വിവരങ്ങളും സമയങ്ങളും അറിയാം തുടങ്ങി നിരവധി സേവനങ്ങളും ഈ ആപ്പ് നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here