ദുബായിൽ പാസ്പോർട്ട് പുതുക്കലിനു ആപ്ലിക്കേഷനുകൾ സമർപ്പിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

യുഎഇയിൽ ഉള്ള ഇന്ത്യൻ പൗരന്മാരുടെ പാസ്പോർട്ട് / വിസ സംബന്ധമായ എല്ലാ വിധ സേവനങ്ങൾക്കും വേണ്ടി ഇന്ത്യൻ എംബസിയുടെ/കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഏജൻസിയാണ് ബി എൽ എസ് ഇൻറർനാഷണൽ സർവീസ് ലിമിറ്റഡ്. വിവിധ എമിറേറ്റുകളിലുള്ള ബി എൽ എസ് കേന്ദ്രങ്ങൾ വഴി ഏതൊരു പ്രവാസിക്കും എളുപ്പത്തിൽ പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാക്കാം.

പാസ്പോർട്ട് പുതുക്കാൻ അപേക്ഷകൾ സമർപ്പിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട പ്രധാനകാര്യങ്ങൾ.

 • എല്ലാവിധ പാസ്പോർട്ട് സംബന്ധമായ സേവനങ്ങൾക്കും ഒറിജിനൽ പാസ്പോർട്ട് സമർപ്പിക്കേണ്ടതാണ്
 • കാലാവധിക്ക് ഒരു വർഷം മുമ്പ് പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ നൽകാവുന്നതാണ്.
 • പാസ്പോർട്ട് ബയോ പേജുകളിൽ വരുത്തേണ്ട മാറ്റങ്ങൾക്ക് റീഇഷ്യൂ ഓഫ് ന്യൂ പാസ്പോർട്ട് എന്ന വിഭാഗത്തിലാണ് അപേക്ഷ നൽകേണ്ടത്.
 • ഒരു വർഷത്തിലധികം കാലാവധിയുള്ള തും അഞ്ചിലധികം ബ്ലാങ്ക് പേജുകൾ ഉള്ളതുമായ പാസ്പോർട്ടുകൾ ആണെങ്കിൽ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ പ്രത്യേക അനുമതി നേടിയാൽ മാത്രമേ പാസ്പോർട്ട് പുതുക്കുകയുള്ളൂ.
 • പുതുതായി ഇഷ്യൂ ചെയ്യപ്പെട്ട പാസ്പോർട്ടിൽ ആറുമാസത്തിനുള്ളിൽ എന്തെങ്കിലും മാറ്റങ്ങൾ ആവശ്യമായി വരികയാണെങ്കിൽ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ദുബായിയുടെ പ്രത്യേക അനുമതി നേടണം.
 • കാലാവധി കഴിഞ്ഞ് ആറു മാസം മുതൽ ഒരു വർഷം വരെയുള്ള പാസ്പോർട്ടുകളുടെ പുതുക്കലിന് വ്യക്തമായ കാരണം കാണിക്കുന്ന റിക്വസ്റ്റ് ലെറ്റർ അപേക്ഷയുടെ കൂടെ സമർപ്പിക്കേണ്ടതാണ്.
 • കാലാവധി കഴിഞ്ഞ് ഒരു വർഷത്തിലധികമായ പാസ്പോർട്ടുകളുടെ പുതുക്കലിന് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ പ്രത്യേക അനുമതി നേടേണ്ടതുണ്ട്.
 • നവജാതശിശുക്കളടക്കം എല്ലാവിധ പാസ്പോർട്ട് അപേക്ഷകരും നേരിട്ട് തന്നെ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
 • അപേക്ഷകർ ബിഎൽഎസ് ഇൻറർനാഷണൽ കസ്റ്റമർ സർവീസ് ഓഫീസറുടെ സാന്നിധ്യത്തിൽ വേണം ഒപ്പിടാൻ. ചെറിയകുട്ടികൾ അല്ലെങ്കിൽ ഒപ്പ് രേഖപ്പെടുത്താൻ ബുദ്ധിമുട്ടുള്ളവർ തുടങ്ങിയ വിഭാഗക്കാർക്ക് വിരലടയാളം ശേഖരിക്കുന്നതാണ്.
 • ജിസിസി പൗരനുമായി വിവാഹം നടത്തിയ ഇന്ത്യൻ വനിതകൾക്ക് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ പ്രത്യേക അനുമതിപത്രം ഉണ്ടെങ്കിൽ മാത്രമേ പാസ്പോർട്ട് പുതുക്കൽ അടക്കമുള്ള സേവനങ്ങൾ ലഭ്യമാവുകയുള്ളൂ.
 • പാസ്പോർട്ടിൽ വരുത്താൻ ആഗ്രഹിക്കുന്ന മാറ്റങ്ങൾക്ക് മാറ്റങ്ങളെ സാധൂകരിക്കുന്ന രേഖകൾ കൂടെ സമർപ്പിക്കേണ്ടതാണ്

*ഇന്ത്യയിലെ/ദുബായിലെ ഏതെങ്കിലും വിധത്തിലുള്ള കോടതി നടപടികൾ നേരിടുന്ന വ്യക്തികൾ ആണെങ്കിൽ ആപ്ലിക്കേഷനുകൾ ഷോർട്ട് വാലിഡിറ്റി പാസ്പോർട്ട് ആയി മാത്രമേ പരിഗണിക്കുകയുള്ളൂ. അപേക്ഷയുടെ കൂടെ കോട്ടതി പേപ്പറിന്റെ ഇംഗ്ലീഷിലുള്ള പതിപ്പും കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ അനുമതിയും സമർപ്പിക്കേണ്ടതാണ്.

 • 51×51 മി.മീ
  സൈസിലുള്ള 2 പാസ്പോർട്ട് ഫോട്ടോകളാണ് പാസ്പോർട്ട് സേവനങ്ങൾക്കു വേണ്ടി സമർപ്പിക്കേണ്ടത് മുഖ ഭാഗങ്ങളൊക്കെ വ്യക്തമായി കാണാൻ കഴിയുന്ന വിധത്തിലുള്ള വെളുത്ത പശ്ചാത്തലത്തിലുള്ള ഫോട്ടോ വേണം അപേക്ഷകളിൽ സമർപ്പിക്കാൻ.
 • ബിഎൽഎസ് ഇൻറർനാഷണലിൽ പാസ്പോർട്ട് സംബന്ധമായ സേവനങ്ങൾക്ക് അപേക്ഷിക്കുന്ന ഏതൊരു വ്യക്തിക്കും കാലാവധിയുള്ള യു എ ഇ വിസ ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. എന്തെങ്കിലും കാരണവശാൽ കാലാവധി കഴിഞ്ഞതോ ക്യാൻസൽ ചെയ്യപ്പെട്ടതോ ആയ വിസയുള്ള വ്യക്തിയാണെങ്കിൽ അനുകൂലമായ രേഖകൾ പാസ്പോർട്ട് അപേക്ഷയുടെ കൂടെ സമർപ്പിക്കേണ്ടതാണ്.
 • വിസ കാലാവധി കഴിഞ്ഞ് ഗ്രേസ് പിരീഡ് ആയി 30 ദിവസത്തിനുള്ളിലാണെങ്കിൽ ജോലിചെയ്യുന്ന സ്ഥാപനത്തിൻറെ സ്പോൺസറുടെ കയ്യിൽ നിന്നും ലഭിക്കുന്ന ഫോട്ടോ പതിച്ച ഇംഗ്ലീഷിലുള്ള സാക്ഷ്യപത്രവും കമ്പനിയുടെ കാലാവധിയുള്ള ലൈസൻസ് കോപ്പിയും സമർപ്പിക്കേണ്ടതാണ്. ആശ്രിത വിസയിൽ ഉള്ളവരാണെങ്കിൽ ഫോട്ടോ പതിച്ച സാക്ഷ്യപത്രവും സ്പോൺസറുടെ യു എ ഇ വിസ ഉള്ള പാസ്പോർട്ട് പേജും സമർപ്പിച്ചാൽ ദീർഘ കാലാവധിയുള്ള പാസ്പോർട്ട് ലഭിക്കും.
 • വിസാ കാലാവധി കഴിഞ്ഞ ഒരുവർഷം വരെ പിന്നിട്ട വ്യക്തികളാണെങ്കിൽ കമ്പനിയുടെ/സ്പോൺസറുടെ വിശദീകരണ കുറിപ്പും ഫോട്ടോ പതിച്ച ഇംഗ്ലീഷിലുള്ള സാക്ഷ്യപത്രവും കാലാവധിയുള്ള ട്രേഡ് ലൈസൻസ് കോപ്പിയും ആവശ്യമാണ്. ആശ്രിത വിസയിൽ ഉള്ളവരാണെങ്കിൽ യു എ ഇ വിസ പേജുള്ള സ്പോൺസറുടെ പാസ്പോർട്ട് കോപ്പിയും ഫോട്ടോ പതിച്ച സാക്ഷ്യപത്രവും മതിയാവും. ഇത്തരം അപേക്ഷകർക്ക് ഷോർട്ട് വാലിഡിറ്റി പാസ്പോർട്ടുകൾ ആണ് ലഭ്യമാവുക
 • പുതിയ തൊഴിലിലേക്ക് മാറുന്നവർക്ക് ബന്ധപ്പെട്ട എമിറേറ്റിലെ ചേംബർ ഓഫ് കൊമേഴ്സിൽ നിന്നും ലഭിക്കുന്ന കാലാവധിയുള്ള എംപ്ലോയ്മെൻറ് പേപ്പർ,
  വിസയുടെ ഒറിജിനലും കോപ്പിയും, കമ്പനിയിൽ നിന്നും ലഭിക്കുന്ന ഫോട്ടോ പതിച്ച സാക്ഷ്യപത്രം, കാലാവധിയുള്ള ട്രേഡ് ലൈസൻസ് കോപ്പി എന്നിവ നിർബന്ധമാണ്.
 • നിലവിലുള്ള യു എ ഇ വിസ ക്യാൻസൽ ചെയ്തു ഗ്രേസ് പിരീഡിനുള്ളിൽ പുതിയ തൊഴിലിലേക്ക് മാറുന്ന വ്യക്തികൾക്ക് ചേംബർ ഓഫ് കൊമേഴ്സ് അറ്റസ്റ്റ് ചെയ്ത തൊഴിൽ കരാർ, ഫോട്ടോ പതിച്ച സാക്ഷ്യപത്രം, ട്രേഡ് ലൈസൻസ് കോപ്പി വിസ ക്യാൻസലേഷൻ പേപ്പർ എന്നിവ നിർബന്ധമാണ്.
 • ഹൗസ് വൈഫ് സ്റ്റാറ്റസിൽ ഉള്ള സ്ത്രീകളുടെ സ്പോൺസറുടെ പേര് ഭർത്താവ് അല്ലാത്ത പക്ഷം, സ്പോൺസറുടെ കയ്യിൽ നിന്നുമുള്ള എൻ ഒ സി യും സ്പോൺസറുടെ പാസ്പോർട്ട് കോപ്പിയും സമർപ്പിക്കേണ്ടതാണ്.
 • ആശ്രിത വിസയിൽ ഉള്ളവർ അപേക്ഷയുടെ കൂടെ സ്പോൺസറുടെ കയ്യിൽ നിന്നും ഉള്ള ഫോട്ടോ പതിച്ച സാക്ഷ്യപത്രം, ടെനസി കോൺട്രാക്ട്, കാലാവധിയുള്ള വിസ പേജടങ്ങുന്ന പാസ്പോർട്ട് കോപ്പി എന്നിവ സമർപ്പിക്കേണ്ടതാണ്.
 • സ്വന്തം പേരിൽ ടെനസി കോൺട്രാക്ട് ഇല്ലാതെ വരികയും കമ്പനി നൽകുന്ന താമസസൗകര്യം ഉപയോഗിക്കുന്നതുമായ അപേക്ഷകരാണെങ്കിൽ കമ്പനിയുടെ ലെറ്റർ ഹെഡിൽ ഇക്കാര്യം പ്രതിപാദിക്കുന്ന സാക്ഷ്യപത്രം സമർപ്പിച്ചാൽ മതിയാവും.

ബിഎൽഎസ് ഓഫീസിൻറെ സമയം

ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 8 മുതൽ വൈകിട്ട് 8 വരെ ആണ് പ്രവർത്തി സമയം.

രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12 മണി വരെയും ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 6 30 വരെയും മാത്രമേ ടോക്കൺ നൽകുകയുള്ളൂ.

പ്രീമിയം ലോഞ്ച്

മെച്ചപ്പെട്ട സേവനങ്ങൾ നൽകുവാനായി ബി എൽ എസിന്റെ പ്രീമിയം ലോഞ്ച് രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണി വരെ ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ പ്രവർത്തിക്കുന്നു.

 • ഓൺലൈൻ വഴിയോ ഫോണിലൂടെയോ ടോക്കൺ എടുത്തശേഷം ക്യൂവിൽ നിൽക്കാതെ എത്രയും പെട്ടെന്ന് സേവനങ്ങൾ ലഭ്യമാക്കാം എന്നതാണ് ഇതിൻറെ പ്രത്യേകത.
 • രേഖകളും ഫോട്ടോകളും സമർപ്പിക്കുവാനാവശ്യമായ ഫോട്ടോകോപ്പി സൗകര്യങ്ങളും എളുപ്പത്തിൽ അപേക്ഷകൾ പൂത്തീകരിക്കാനുള്ള സൗകര്യങ്ങളും പ്രീമിയം ലോഞ്ച് ഉപഭോക്താക്കൾക്ക് ഒരുക്കിയിരിക്കുന്നു.
 • സ്റ്റാറ്റസ് അറിയാൻ എസ്എംഎസ് അലർട്ട് കളും പാസ്പോർട്ട് കളുടെ വിതരണത്തിന് കൊറിയൻ സർവീസുകളും പ്രീമിയം ലോഞ്ച് വഴി ലഭ്യമാകുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here