ചില്ലറക്കാരനല്ല നമ്മുടെ ദുബായ് മെട്രോ, ശ്രദ്ധിക്കേണ്ടവ ഇവയെല്ലാം

0
65

47 സ്റ്റേഷനുകളും 87 ട്രെയിനുകളും ഉൾക്കൊണ്ടുകൊണ്ട് 75 കിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന നൂതനമായ യാത്രാസൗകര്യം ആണ് ദുബായ് മെട്രോ ഉപയോക്താക്കൾക്കായി ലഭ്യമാക്കുന്നത്.
യൂണിയൻ സ്ക്വയർ ഖാലിദ് ബിൻ വലീദ് എന്നീ രണ്ട് ട്രാൻസ്ഫർ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന റെഡ് ലൈനിലും ഗ്രീൻ ലൈനിലുമായി ഓടുന്ന മെട്രോ ട്രെയിനുകൾ വഴി ദിനംപ്രതി പതിനായിരക്കണക്കിനു യാത്രക്കാരാണ് സഞ്ചരിക്കുന്നത്.
ദുബായിലെ വേഗതയേറിയതും നൂതനവുമായ ഈ പൊതുഗതാഗത സൗകര്യം  ഉപയോഗപ്പെടുത്തേണ്ടത് എങ്ങനെയാണെന്ന് ഇവിടെ വിവരിക്കുന്നത്.
1. എല്ലാ ദിവസവും രാവിലെ ആറുമണി മുതൽ രാത്രി 11 മണി വരെയും വെള്ളിയാഴ്ചകളിൽ രാത്രി 2 മണി വരെയുമാണ് ദുബായ് മെട്രോ പ്രവർത്തിക്കുന്നത്.
2. ദുബായിലെ പൊതുഗതാഗത സൗകര്യങ്ങളായ മെട്രോ, ബസ്,വാട്ടർ സർവീസുകൾക്ക് നോൾ എന്നറിയപ്പെടുന്ന ടിക്കറ്റ് കാർഡ് ആണ് ഉപയോഗിക്കുക. ഇതേ നോൾ കാർഡ് ഉപയോഗിച്ച് വിവിധ പാർക്കുകളിലും കാർപാർക്കിംഗ് സ്റ്റേഷനുകളിലും,ടാക്സി കളിലും നമുക്ക് പെയ്മെൻറ് നടത്താവുന്നതാണ്.
3.  റെഡ് ടിക്കറ്റ് ,ബ്ലൂ കാർഡ്, സിൽവർ കാർഡ് , ഗോൾഡ് കാർഡ് എന്നീ നാലു വിഭാഗങ്ങളിലാണ് നോൾ ലഭ്യമാവുക. മെട്രോ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിൽ ഉള്ള ടിക്കറ്റ് ഓഫീസുകളിൽ നിന്നും ഈ കാർഡുകൾ യാത്രക്കാർക്ക് വാങ്ങാവുന്നതാണ്.
4. രണ്ടു ദിർഹത്തിന് ഏത് ടിക്കറ്റ് സ്റ്റേഷനിൽ നിന്നും വാങ്ങാവുന്ന പേപ്പർ ടിക്കറ്റാണ് റെഡ് ടിക്കറ്റ്. പരമാവധി പത്ത് യാത്രകൾക്ക് വരെ വ റീചാർജ് ചെയ്തു ഉപയോഗിക്കാം. ഏതെങ്കിലും ഒരു ഗതാഗത മാർഗത്തിന് മാത്രമേ ഈ സൗകര്യം ഉപയോഗിക്കാൻ പറ്റുകയുള്ളൂ. ഒന്നോ രണ്ടോ യാത്രകൾ മാത്രം ഉദ്ദേശിക്കുന്നവർക്ക് ഇത്തരം ടിക്കറ്റ് ഉപയോഗപ്രദം ആകും.
5. അഞ്ചു വർഷം കാലാവധി ഉള്ളതും പരമാവധി 500 ദിർഹം റീചാർജ് ചെയ്യാൻ ആവുന്നതും ആയ ഫോട്ടോ പതിച്ച പേഴ്സണലൈസ്ഡ് കാർഡുകളാണ് ബ്ലൂ കാർഡുകൾ.അമ്പതു ദിർഹം കൊടുത്ത് സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞാൽ പരമാവധി പത്ത് ദിവസത്തിനുള്ളിൽ ഈ കാർഡുകൾ ഉപയോക്താക്കൾക്ക് ലഭ്യമാകും. എസ് എം എസ്- ഇമെയിൽ നോട്ടിഫിക്കേഷൻ ലഭിക്കുന്നതു കൂടാതെ, ഓട്ടോറീചാർജ് സൗകര്യവും ഈ കാർഡ് നൽകുന്നു. കുട്ടികൾക്കും മുതിർന്നവർക്കും സീനിയർ സിറ്റിസൺസിനും ഒക്കെ ഉള്ള നിരവധി ഇളവുകളും ബ്ലൂ കാർഡ് ഉപയോക്താക്കൾക്ക് ലഭ്യമാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here