സാമ്പത്തിക കടം പ്രശ്നമാണോ ? ദുബായിലുള്ളവർക്കൊരു സന്തോഷവാർത്ത.

0
186

ദുബായിൽ കടം കൊണ്ട് വലയുന്ന പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത !!

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടി കടൽ കടന്നു വന്നവരാണ് പ്രവാസികൾ. നാടും വീടും പ്രിയപ്പെട്ടവരെയും മറന്നു ഈ മണ്ണിൽ അധ്വാനിക്കുന്നതിനിടയിൽ കടക്കെണിയിൽ അകപ്പെട്ടുപോയി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്.
അത്തരത്തിലുള്ള പ്രവാസികൾക്കു മുഴുവൻ ഏറെ സന്തോഷം പകരുന്ന ഒരു വാർത്തയുമായാണ് ദുബായ് ഗവൺമെൻറ് ഇപ്പോൾ വന്നിരിക്കുന്നത്.

2010 ജനുവരി മുതൽ കടബാധ്യതകൾ സിവിൽ കോടതിയുടെ ഇടപെടലുകളിലൂടെ പരിഹരിക്കാവുന്ന പദ്ധതിക്കാണ് യുഎഇ ഗവൺമെൻറ് രൂപം നൽകിയിരിക്കുന്നത്.
രണ്ട് ലക്ഷം ദിർഹം വരെയുള്ള ബാധ്യതകൾ ഉള്ള പ്രവാസികൾക്ക് സിവിൽ കോടതിയെ നേരിട്ട് സമീപിക്കാവുന്നതാണ്. കോടതിയുടെ ഇടപെടലുകൾ വഴി
വിദഗ്ധരായ സാമ്പത്തിക ഉപദേഷ്ടാക്കളുടെ നേതൃത്വത്തിൽ കടക്കാരനെയും കടം നൽകിയവരെയും ചേർത്ത് സിറ്റിംഗ് നടത്തുകയും മൂന്നു മാസത്തിനുള്ളിൽ കടം പരിഹരിക്കുന്നതിനാവശ്യമായ വിദഗ്ധ ഉപദേശങ്ങളും തീരുമാനങ്ങളും ഒന്നു മുതൽ മൂന്നു വർഷത്തിനുള്ളിൽ കടം വീട്ടി തീർക്കാവുന്ന വിധത്തിലുമുള്ള സെറ്റിൽമെൻറും സിവിൽ കോടതിയുടെ മധ്യസ്ഥതയിൽ നടപ്പിലാക്കാൻ സാധിക്കും.

ഇങ്ങനെയൊരു പദ്ധതി വഴി കടക്കെണിയിൽ അകപ്പെടുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുകയാണ് ദുബായ് ഗവൺമെൻറ്. കടക്കെണിയിൽ അകപ്പെട്ട് മെച്ചപ്പെട്ട ജോലികളിൽ തുടരുവാനോ അല്ലെങ്കിൽ യാത്രാ വിലക്കുകൾ കാരണം അത്യാവശ്യത്തിന് പോലും നാട്ടിൽ പോകുവാനോ സാധിക്കാത്ത പ്രവാസികൾക്ക് ഏറെ സന്തോഷവും ആശ്വാസവും പകരുന്ന ഒരു നീക്കമാണിത്. പ്രവാസികളെ നെഞ്ചോട് ചേർക്കുന്ന യു.എ.ഇ ഗവൺമെൻറിൻറെ ഭാഗത്തുനിന്നുള്ള ഈ ശ്രമം ഏറെ അഭിനന്ദനീയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here