ദുബായ് എയർപോർട്ട് സ്പെഷ്യൽ സേവനങ്ങൾ

0
59

ലോകത്തിലെ ഏറ്റവും തിരക്കുള്ള എയർപോർട്ടുകളിൽ ഒന്നാണ് ദുബായ് ഇൻറർനാഷണൽ എയർപോർട്ട്. യാത്രക്കാർക്കും സന്ദർശകർക്കും മികച്ച സേവനം നൽകുന്നതിൽ ഏറെ മുൻപന്തിയിലാണ് ദുബായ് എയർപോർട്ട് അതോറിറ്റി.

പ്രധാനപ്പെട്ട ഏഴ് സർവീസുകൾ:

*ബേബി കെയർ റൂമുകൾ: യാത്രക്കാരായ കുട്ടികൾക്കും മാതാപിതാക്കളുടെ സ്വകാര്യ തയ്ക്കും വേണ്ടി ആധുനിക സൗകര്യങ്ങളോടുകൂടിയ ശിശു പരിപാലന കേന്ദ്രങ്ങൾ ദുബായ് എയർപോർട്ടിലെ എല്ലാ ടെർമിനലുകളിലും ഉണ്ട്.

*ബിസിനസ് സെൻററുകൾ ബിസിനസ്സുകാരായ യാത്രക്കാർക്ക് മീറ്റിങ്ങുകളും കോൺഫറൻസുകളും മറ്റും നടത്താൻ സൗകര്യപ്രദമായ ബിസിനസ് സെൻററുകൾ ദുബായ് എയർപോർട്ടിൽ സജ്ജമാണ്.

*ബാഗേജ് സ്റ്റോറേജ്:
ട്രാൻസിറ്റ് വിസ സൗകര്യം ഉപയോഗിക്കുന്നവർക്കും എയർപോർട്ടിൽ ദീർഘനേരം
ചെലവഴിക്കേണ്ടവർക്കും
24 മണിക്കൂറും പ്രവർത്തിക്കുന്ന ബാഗേജ് സ്റ്റോറേജ് സൗകര്യം ഉപയോഗിക്കാവുന്നതാണ്. സ്റ്റാൻഡാർഡ് സൈസ് ബാഗുകൾക്ക് പന്ത്രണ്ട് മണിക്കൂറിന് 25 ദിർഹം എന്ന നിരക്കിലും നോൺ സ്റ്റാൻഡേർഡ് ബാഗുകൾക്കു 12 മണിക്കൂറിന് 30 ദിർഹം എന്ന നിരക്കും ബാധകമാണ്.

* ഷവർ സൗകര്യങ്ങൾ
യാത്രക്കാർക്ക് സൗജന്യ നിരക്കിലും പെയ്മെൻറ് നൽകിയും നേടാവുന്ന ആധുനിക ഷവർ സൗകര്യം ടെൻമിനൽ 3 ലെ B13-B19 ഗേറ്റുകൾക്കിടയിൽ ലഭ്യമാണ്. ഇത് കൂടാതെ ജിം സൗകര്യങ്ങളും സ്പാ-സലൂൺ സൗകര്യവും ലഭ്യമാണ്.

*എമർജൻസി മെഡിക്കൽ സെൻറർ:
ദുബായ് ഹെൽത്ത് അതോറിറ്റിയുടെ കീഴിൽ ഉള്ള അത്യാധുനിക എയർപോർട്ട് മെഡിക്കൽ സെൻറർ വഴി യാത്രക്കാർക്ക് ആവശ്യമായ എല്ലാവിധ ആരോഗ്യപരിപാലനവും നൽകുന്നു.

* ഹോം ചെക്ക്-ഇൻ സൗകര്യം :
വീട്ടിലോ ഹോട്ടൽ മുറിയിലോ ഇരുന്നുകൊണ്ട് യാത്രക്കാർക്ക് ചെക്ക്-ഇൻ ചെയ്യാനുള്ള സൗകര്യം ഇപ്പോൾ ദുബായ് എയർപോർട്ട് നൽകുന്നു. ടെർമിനൽ 1, ടെർമിനൽ 2 എന്നിവയിലൂടെ യാത്രചെയ്യുന്നവർക്ക് DNATAയുടെ കീഴിലുള്ള DUBZ വഴിയോ ടെർമിനൽ 3 വഴി യാത്ര ചെയ്യുന്നവർക്ക് എമിറേറ്റ്സിൻറ്റെ ഹോം ചെക്ക്-ഇൻ സൗകര്യം വഴിയോ ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്

* വാറ്റ് റീഫണ്ട്:
എയർപോർട്ടിൽ സ്ഥാപിക്കപ്പെട്ട ടാക്സ് ഫ്രീ പ്ലാനറ്റ് കൗണ്ടറിലൂടെ 18 വയസ്സിനു മുകളിൽ പ്രായമുള്ള ടൂറിസ്റ്റ് വിസയിൽ വന്ന ഏതൊരു യാത്രക്കാരനും ഒറിജിനൽ ബില്ല് കാണിക്കുന്നതു വഴി ടാക്സ് അടച്ച തുകയുടെ 85% തിരികെ ലഭിക്കുവാനുള്ള സൗകര്യവും ദുബായ് ഇൻറർനാഷണൽ എയർപോർട്ടിൽ ഉണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here