ഫൈൻ അടച്ചാൽ മാത്രം ഇനി ചെക്ക് കേസുകൾ ഒഴിവാവില്ല

0
62

ചെക്ക് കേസുകളും നടപടിക്രമങ്ങളും

പ്രവാസികളിൽ ഏറെ ആശങ്ക ഉയർത്തുന്ന ഒന്നാണ് ചെക്ക് ഇടപാടുകൾ. വ്യക്തിപരമോ ഔദ്യോഗിക പരമോ ആയ പല ആവശ്യങ്ങൾക്കും ബാങ്ക് ചെക്കുകൾ ഉപയോഗിക്കേണ്ടി വരികയും യഥാസമയം അവ സെറ്റിൽ ചെയ്യാൻ പറ്റാതെ, സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുകയും ചെയ്യുന്നത് വഴി ജോലിയും ജീവിതവും വരെ നഷ്പ്പെടുന്നവരുടെ എണ്ണം ഇന്ന് ഏറെ വർദ്ധിച്ചുവരുന്നു

ചെക്ക് കേസുകളുടെ സ്വഭാവം:

ക്രിമിനൽ കേസ്:
ചെക്കിൽ കാണിക്കുന്ന തുക ബാങ്ക് അക്കൗണ്ടിൽ ഇല്ലാതിരിക്കുകയോ മനപ്പൂർവ്വം വഞ്ചിക്കാൻ വേണ്ടി ചെക്കുകൾ കൊടുക്കുകയോ ചെയ്യുന്നത് ക്രിമിനൽ കേസായാണ് ദുബായ് കോടതി പരിഗണിക്കുന്നത് . 2017 ക്രിമിനൽ നിയമം 1 പ്രകാരം ഉള്ള ചെക്ക് കേസുകൾ പിഴയടക്കുന്നത് വഴി താൽക്കാലികമായി പരിഹരിക്കപ്പെടും.

* 1- 50,000 ദിർഹം വരെ – 2000 ദിർഹം പിഴ
* 50,000 – 100,000 ദിർഹം വരെ – 5000 ദിർഹം പിഴ
* 100,000 – 200,000 ദിർഹം വരെ – 10000 ദിർഹം വരെ
പിഴ.

സിവിൽ കേസ്:
പിഴ അടച്ചു കഴിഞ്ഞാൽ കേസ് ഒത്തുതീർപ്പായി എന്നുള്ള ധാരണയാണ് ഭൂരിഭാഗം പേർക്കും. ക്രിമിനൽ കോടതിക്ക് ചുരുങ്ങിയ സമയത്തിൽ നിയമനടപടികൾ തുടങ്ങുന്നതിനുള്ള ഒരു ഉപാധി മാത്രമാണ് പിഴയോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ജയിൽ ശിക്ഷയോ. ചെക്ക് തുക നേടിയെടുക്കാൻ എതിർ വിഭാഗത്തിന് ചെക്ക് നൽകപ്പെട്ട തീയതി മുതൽ മൂന്നു വർഷത്തിനുള്ളിൽ ഏതുസമയത്തും ഇത് സിവിൽ കേസായി രജിസ്റ്റർ ചെയ്യാവുന്നതാണ്. കേവലം പിഴ അടച്ചതു കൊണ്ടോ ജയിൽശിക്ഷ അനുഭവിച്ചത് കൊണ്ടോ ചെക്ക് കേസുകൾ പൂർണ്ണമായും ഒഴിവാകും എന്നുള്ള മിഥ്യാധാരണ നീക്കി കൊണ്ടുള്ള പ്രസ്താവനയാണ് ഈ അടുത്ത് ദുബായ് കോടതി ജഡ്ജ് ശ്രീ: അയ്മൻ അൽ ഹക്കീം പുറപ്പെടുവിച്ചിട്ടുള്ളത്. ചെക്ക് കേസ് സിവിൽ കേസായി മാറിയാൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുക, യാത്രാ വിലക്ക് ഏർപ്പെടുത്തുക തുടങ്ങിയ തുടർ നടപടികൾ നേരിടേണ്ടി വരും. കൂടാതെ:

* മുഴുവൻ തുകയും ചെക്ക് നൽകപ്പെട്ട വ്യക്തിക്ക് അല്ലെങ്കിൽ സ്ഥാപനത്തിന് കൊടുക്കണം.
* ഒത്തുതീർപ്പ് വരുന്ന തീയതി വരെയുള്ള 12 ശതമാനം പലിശ നൽകണം. *കോടതി ആവശ്യപ്പെടുകയാണെങ്കിൽ നിയമനടപടികൾക്ക് വേണ്ടി വന്ന തുക നൽകണം.

LEAVE A REPLY

Please enter your comment!
Please enter your name here