യുഎഇയിൽ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ.

വിദേശ നിക്ഷേപകർക്ക് ഏറ്റവും കൂടുതൽ അവസരങ്ങളും വാഗ്ദാനങ്ങളും നൽകുന്ന ഭൂമിയാണ് ദുബായ്. ബിസിനസിന് അനുയോജ്യമായ എല്ലാ ഘടകങ്ങളും ഒത്തുചേർന്ന ഈ മണ്ണ് ആഗോള വ്യവസായത്തിന്റെ കാതലായ കേന്ദ്രമാണ്. ദുബായിൽ സ്വന്തമായൊരു ബിസിനസ് സെറ്റപ്പ് എന്നത് ഏറെ സങ്കീർണമായ പ്രക്രിയയല്ല. ദുബായ് മാർക്കറ്റിനെ കുറിച്ചുള്ള വ്യക്തമായ ബോധവും ആരോഗ്യപരമായ ബിസിനസ് മത്സരങ്ങൾ കൈകാര്യം ചെയ്തു കൊണ്ടുപോകാനുള്ള ഇച്ഛാശക്തിയും ഉള്ളവർക്ക് ഈ രംഗത്ത് ഏതു തരം പരീക്ഷണങ്ങളും ആവാം.

ദുബായിൽ സ്വന്തമായി ബിസിനസ് തുടങ്ങാം?

ഏറ്റവും നിക്ഷേപ-സൗഹൃദ രാജ്യമാണ് യു.എ.ഇ. മുതൽമുടക്കിന് ഏറ്റവും സുരക്ഷിതത്വവും പ്രതീക്ഷയും നൽകുന്ന രാജ്യം. ഒരു ബിസിനസ് സംരംഭം തുടങ്ങുന്നതിനാവശ്യമുള്ള ഔദ്യോഗിക പ്രവർത്തനങ്ങളെല്ലാം തന്നെ എളുപ്പത്തിൽ നടപ്പിലാക്കാൻ പറ്റുന്ന വിധം ഇവിടുത്തെ ഗവൺമെൻറ് ഓഫീസുകളും പ്രവർത്തനങ്ങളും സുതാര്യം ആണ്.

ദുബായിൽ ബിസിനസ് സെറ്റപ്പിന് വേണ്ട നടപടിക്രമങ്ങൾ:

1.തുടങ്ങുവാൻ ആരംഭിക്കുന്ന ബിസിനസിന്റെ പേരും രജിസ്ട്രേഷൻ അപേക്ഷയും എക്കണോമിക് ഡിപ്പാർട്മെൻറിൽ സമർപ്പിക്കുക

 1. കമ്പനിയുടെ പേരിലുള്ള മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ ലഭ്യമാക്കുക
  3.ചേംബർ ഓഫ് കൊമേഴ്സിൽ നിന്നും ട്രേഡ് ലൈസൻസ് ലഭ്യമാക്കുന്നതിന് വേണ്ടി കമ്പനിയുടെ രേഖകൾ സമർപ്പിക്കുക
  4.ഇമിഗ്രേഷൻ കാർഡ് ലഭിക്കുന്നതിനുവേണ്ടി തൊഴിൽ മന്ത്രാലയത്തിൽ അപേക്ഷ സമർപ്പിക്കുക 5.ബിസിനസിലേക്ക്/ കമ്പനിയിലേക്ക് ആവശ്യമായ നിക്ഷേപക/തൊഴിൽ വിസകൾക്കുവേണ്ടി അപേക്ഷിക്കുക.

ബിസിനസ് തുടങ്ങുന്നതിന് ആവശ്യമായ പ്രധാനപ്പെട്ട കാര്യങ്ങൾ:
1.സ്വദേശിയായ സ്പോൺസറെ കണ്ടെത്തുക 2.അനുയോജ്യമായ ബിസിനസ് തെരഞ്ഞെടുക്കുക

 1. ബിസിനസിന് യോജിച്ച പേര് തെരഞ്ഞെടുക്കുക- അനുമതിക്ക് വേണ്ടി അപേക്ഷിക്കുക 4.നിക്ഷേപകർ അല്ലെങ്കിൽ തൊഴിൽ വിസകൾക്ക് വേണ്ടി അപേക്ഷിക്കുക
 2. ഓഫീസ് സൗകര്യങ്ങൾ ഒരുക്കുക
 3. ബിസിനസ് ലൈസൻസിന് വേണ്ടി അപേക്ഷിക്കുക 7.കമ്പനി രജിസ്ട്രേഷൻ നടപടികൾ സ്വീകരിക്കുക

എങ്ങനെ സ്പോൺസറെ കണ്ടെത്താം?
ജിസിസി രാജ്യങ്ങളിൽ നിന്ന് അല്ലാത്ത ഏത് ബിസിനസ് സംരംഭകനും ദുബായിൽ ബിസിനസ് തുടങ്ങുന്നതിന് സ്വദേശിയായ ഒരു പൗരന്റെ സ്പോൺസർഷിപ്പ് നിർബന്ധമാണ്. ഫ്രീ സോൺ ആയി രജിസ്റ്റർ ചെയ്യപ്പെടുന്ന കമ്പനികൾക്ക് ഇത്തരത്തിലുള്ള ലോക്കൽ സ്പോണ്സർഷിപ്പുകളുടെ ആവശ്യമില്ല.മെയിൻ ലാൻഡ് കമ്പനികൾ തുടങ്ങുന്നതിന് 51 ശതമാനം സ്വദേശി ഷെയറും 49% വിദേശനിക്ഷേപവുമാണ് മുതൽ മുടക്കിന്റെ അനുപാതം.ബിസിനസിന് അനുയോജ്യനായ ഒരു തദ്ദേശീയ സ്പോൺസറെ കണ്ടെത്തുക എന്നുള്ളതാണ് ഒരു പ്രവാസി ബിസിനസ് സംരംഭകനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി

രണ്ടു തരത്തിലുള്ള സ്വദേശി സ്പോൺസർഷിപ്പുകൾ നിക്ഷേപകർക്ക് ലഭ്യമാക്കാവുന്നതാണ്.

 1. വ്യക്തിഗത ലോക്കൽ സ്പോൺസർഷിപ്പ്
 2. കോർപ്പറേറ്റ് സ്പോൺസർഷിപ്പ് എന്നിവയാണ് യു.എ.ഇ യിൽ ലഭ്യമായിട്ടുള്ള പ്രധാനപ്പെട്ട ബിസിനസ് സ്പോൺസർഷിപ്പുകൾ.

ഏതു തരം ബിസിനസ് തെരഞ്ഞെടുക്കാം??
യുഎഇ യിൽ ഒരു ബിസിനസ് സംരംഭം നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അത് എവിടെ എങ്ങനെ, ഏതുതരം ബിസിനസ് എന്നിങ്ങനെയുള്ള കാര്യത്തിൽ ഗഹനമായ പഠനം നടത്തേണ്ടതുണ്ട്. യുഎഇയിൽ പ്രധാനമായും മൂന്നു തരത്തിലുള്ള കമ്പനികളായാണ് ബിസിനസുകൾ രജിസ്റ്റർ ചെയ്യാൻ പറ്റുന്നത്. ഫ്രീ സോൺ കമ്പനി, മെയിൻലാൻഡ് കമ്പനി, ഓഫ് ഷോർ കമ്പനി എന്നിവയാണവ.

*ഫ്രീ സോൺ ബിസിനസ് സംരംഭങ്ങൾ:

100% ഉടമസ്ഥാവകാശം നൽകുന്നതും ആകർഷണീയവുമായ വിദേശ നിക്ഷേപ പദ്ധതികൾ ആണ് ഫ്രീ സോൺ പദ്ധതി യിലൂടെ ഗവൺമെൻറ് നിക്ഷേപകർക്ക് നൽകുന്നത്. വിദേശനിക്ഷേപകർക്ക് പൂർണമായും മുതൽമുടക്ക് കൈകാര്യം ചെയ്യുവാനും അനുഭവിക്കുവാനും ഉള്ള സ്വാതന്ത്ര്യം നൽകുന്നത് വഴി കൂടുതൽ ബിസിനസ് സംരംഭങ്ങളെ യുഎഇയിലേക്ക് ആകർഷിക്കുന്നതിനു വേണ്ടി തയ്യാറാക്കപ്പെട്ട പദ്ധതിയാണിത്.
ഫ്രീ സോൺ കമ്പനികളുടെ പ്രത്യേകതകൾ
*100% വിദേശനിക്ഷേപം *ടാക്സ് ഇളവുകൾ
*കസ്റ്റംസ് ഇളവുകൾ *ഉയർന്ന വളർച്ച നിരക്ക്
*ബിസിനസിനന്റെ വളർച്ചക്ക് അനുയോജ്യമായ അന്തരീക്ഷം
*തൊഴിലാളികളുടെ ലഭ്യത *മികച്ച ഗതാഗത സൗകര്യങ്ങൾ

ഓഫ്ഷോർ ബിസിനസ് സംരംഭങ്ങൾ:

യു എ ഇ ക്ക് പുറത്ത് നിന്നു കൊണ്ട് തങ്ങളുടെ ബിസിനസ് സംരംഭങ്ങൾ വിപുലീകരിക്കാനും മുതൽമുടക്കിറക്കാനും ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് ഓഫ്ഷോർ കമ്പനികൾ.

യുഎഇയിൽ ബിസിനസ് രജിസ്റ്റർ ചെയ്യുവാനും ബാങ്ക് അക്കൗണ്ട് തുടങ്ങുവാനും ഇത്തരം കമ്പനികൾ വഴി സാധ്യമാകും.

പ്രത്യേകതകൾ

 • ഓരോ കമ്പനിക്കും അവരുടേതായ സ്വാതന്ത്ര്യവും നിയമ ഘടനയും ഉറപ്പുവരുത്തുന്നു.
 • ബ്രാഞ്ചുകൾ അല്ലെങ്കിൽ ഫ്രാഞ്ചൈസികൾ തുടങ്ങുവാനുള്ള ലൈസൻസുകൾ ലഭ്യമാകുന്നു.
  *ട്രേഡ് മാർക്ക്,കോപ്പിറൈറ്റ് തുടങ്ങിയവ നൽകുന്നതു വഴി കുറഞ്ഞ മുതൽ മുടക്കിൽ വിദേശ നിക്ഷേപം നടത്താൻ സാധിക്കുന്നു.

മെയിൻ ലാൻഡ് കമ്പനികൾ

യുഎഇയിലെ ഗവൺമെൻറിൻറെ കീഴിൽ നേരിട്ട് രജിസ്റ്റർ ചെയ്യപ്പെടുന്നതും വ്യവസായവൽക്കരണ മേഖലകളിൽ
സ്ഥാപിക്കപ്പെടുന്നതും ആയ എല്ലാ കമ്പനികളും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. യുഎഇ യിൽ എവിടെയും കച്ചവടം ചെയ്യാനുള്ള അനുമതി ഇത്തരം ലൈസൻസുകൾ നൽകുന്നു. 49 ശതമാനം വിദേശ നിക്ഷേപവും 51% സ്വദേശി നിക്ഷേപവും ആണ് ഈ ബിസിനസിന്റെ മുതൽ മുടക്കിന്റെ അനുപാതം.ഗവൺമെൻറ് നിയമങ്ങളും പോളിസികളും കൃത്യമായി പാലിച്ചു കൊണ്ടുപോകുന്ന ഇത്തരത്തിലുളള സംരംഭങ്ങളായാണ് കൂടുതൽ ബിസിനസുകളും ഇവിടെ രജിസ്റ്റർ ചെയ്യപ്പെടുന്നത്.

എങ്ങനെ കമ്പനി രജിസ്റ്റർ ചെയ്യാം?

യുഎഇ ഫെഡറൽ നിയമപ്രകാരം ഏതൊരു ബിസിനസ് സംരംഭവും 51:49 എന്ന അനുപാതത്തിൽ സ്വദേശി വിദേശനിക്ഷേപം പാലിക്കേണ്ടതുണ്ട്. താഴെപ്പറയുന്ന തരത്തിലുള്ള കമ്പനികളാണ് യുഎഇയിൽ അനുമതി നൽകപ്പെട്ടിട്ടുള്ളവ.

*പ്രൊപ്രൈറ്റർ കമ്പനി *ജനറൽ പാർട്ട്ണർഷിപ്പ് കമ്പനി
*പാർട്ണർഷിപ്പ് കമ്പനി
*ലിമിറ്റഡ് ലയബിലിറ്റി കമ്പനി
*പബ്ലിക് ഷെയർ ഹോൾഡിങ് കമ്പനി *പ്രൈവറ്റ് ഷെയർ ഹോൾഡിങ് കമ്പനി *പ്രൊഫഷണൽ കമ്പനി

ട്രേഡ് നെയിം എങ്ങനെ ലഭ്യമാക്കാം?

സ്ഥാപിക്കാൻ പോകുന്ന ബിസിനസിൻറെ സ്വഭാവത്തിനനുസരിച്ചുള്ള പേരായിരിക്കണം തെരഞ്ഞെടുക്കുന്നത്.
കമ്പനിയുടെ പേരും ട്രേഡ് നെയിമും സാമ്യതയുള്ളതും എൽ എൽ സി എന്ന് അവസാനിക്കുന്നതുമായ പേരുകൾ വേണം തെരഞ്ഞെടുക്കാൻ.

ബിസിനസിന് ആവശ്യമായ ഓഫീസ് സജ്ജീകരിക്കുന്നതെങ്ങനെ?

ബന്ധപ്പെട്ട വിഭാഗത്തിൽ നിന്നും ബിസിനസ് ലൈസൻസ് ലഭ്യമാക്കുന്നതിന് മുന്നോടിയായി നിക്ഷേപകർ അനുയോജ്യമായ ഓഫീസ് സൗകര്യം ഉറപ്പ് വരുത്തേണ്ടതുണ്ട്. ബിസിനസ് ഓഫീസ് രൂപീകരിക്കുന്നതിന് പൊതുവേ നല്ല ഒരു മുതൽമുടക്ക് ആവശ്യമായി വരും. അതുകൊണ്ടുതന്നെ കൂടുതൽ ബിസിനസ് സംരംഭകരും വാടക ഓഫീസ് കെട്ടിടങ്ങളോ അല്ലെങ്കിൽ റെഡിമെയ്ഡ് ഓഫീസുകളിലോ ആണ് ബിസിനസ് സംരംഭങ്ങൾ തുടങ്ങാറുള്ളത്. ലൈസൻസ് നൽകുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട അധികാരികൾ ഓഫീസിൽ പരിശോധന നടത്തി എല്ലാ സൗകര്യങ്ങളും ഉണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ലൈസൻസ് നൽകുകയുള്ളൂ.

ദുബായിൽ എങ്ങനെ ബിസിനസ് ലൈസൻസ് സ്വന്തമാക്കാം?

ഡിപ്പാർട്ട്മെൻറ് ഓഫ് എക്കണോമിക്സ് ഡെവലപ്മെൻറ് ആണ് ദുബായിൽ ബിസിനസ് ലൈസൻസുകൾ ലഭ്യമാക്കുന്നത്. പ്രധാനമായും മൂന്നുതരത്തിലുള്ള ലൈസൻസുകളാണ് ദുബായ് ഗവൺമെൻറ് ബിസിനസ് സംരംഭകർക്ക് നൽകുന്നത്.
*കൊമേഴ്സ്യൽ ലൈസൻസ്- ഏതെങ്കിലും തരത്തിലുള്ള വ്യാപാരം നടത്തുവാൻ ഉദ്ദേശിക്കുന്ന വ്യക്തികൾക്കാണ് ഇത്തരത്തിലുള്ള ലൈസൻസുകൾ ലഭ്യമാക്കുന്നത്.

 • ഇൻഡസ്ട്രിയൽ ലൈസൻസ്-
  ഏതെങ്കിലും തരത്തിലുള്ള നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും ബിസിനസുകൾ ചെയ്യാൻ ഉദ്ദേശിക്കുന്ന വർക്കാണ് ഇൻഡസ്ട്രിയൽ ലൈസൻസ് ലഭ്യമാക്കുക.
  *പ്രൊഫഷണൽ ലൈസൻസ്- ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങിയ പ്രൊഫഷണൽ ലൈസൻസ് ആവശ്യമുള്ളവർക്ക് നൽകുന്ന ലൈസൻസാണിവ.
https://www.government.ae/en/information-and-services/business/planning-to-set-up-a-business
https://www.shuraa.com/how-to-setup-a-business-in-dubai/

LEAVE A REPLY

Please enter your comment!
Please enter your name here