ഏറ്റവും ജനപ്രീതിയുള്ള കായികരംഗം ആണ് ഫുട്ബോൾ. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ കളിക്കാനും ആസ്വദിക്കാനും ഇഷ്ടപ്പെടുന്ന ഫുട്ബോളിൽ മികച്ച പരിശീലനം നേടാൻ  ആഗ്രഹിക്കുന്നവർക്ക് ചുരുങ്ങിയ ചെലവിൽ മികച്ച പരിശീലനം നൽകുന്ന സ്ഥാപനമാണ് വെസ്റ്റ് ഫോർഡ് ഫുട്ബോൾ അക്കാദമി. ദുബായ്  കിസൈസിലെ ക്യാപിറ്റൽ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിലാണ് ഈ അക്കാദമി പ്രവർത്തിക്കുന്നത് . പ്രഗൽഭരായ നൈജീരിയൻ കോച്ചുകളുടെ കീഴിലുള്ള ഫുട്ബോൾ പരിശീലനം ആണ് ഇവിടെ ലഭ്യമാകുന്നത്.

വെസ്റ്റ് ഫോർഡ് ഫുട്ബോൾ അക്കാദമിയുടെ മുഖ്യ കോച്ചായ ശ്രീ ഇബ്രാഹിമുമായുള്ള അഭിമുഖത്തിൽനിന്ന്:

*ഫുട്ബോൾ പരിശീലന രംഗത്ത് വെസ്റ്റ്ഫോർഡ് അക്കാദമിയുടെ പങ്കെന്താണ്?

ഏറ്റവും ചുരുങ്ങിയ ഫീസിൽ പ്രൊഫഷണൽ കോച്ചുകളുടെ കീഴിൽ ഫുട്ബോൾ പരിശീലനം സാധ്യമാകുന്നു എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. മികച്ച പരിശീലനം നൽകുന്നതു വഴി ഭാവിയിലെ ഏറ്റവും നല്ല ഫുട്ബോൾ കളിക്കാരെ വാർത്തെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

*മറ്റു അക്കാദമികളിൽ നിന്നും വെസ്റ്റ് ഫോർഡിനെ മാറ്റിനിർത്തുന്നത് എന്തൊക്കെയാണ്?

ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ ഈ അക്കാദമിയിൽ ഫുട്ബോൾ പരിശീലനത്തിന് എത്തുന്നു. ഓരോ ആൾക്കും അവരുടെ കഴിവിനും അഭിരുചിക്കുമനുസരിച്ചുള്ള പരിശീലനം നൽകുന്നു. വിദ്യാർത്ഥികളുടെ ആരോഗ്യവും ഫിറ്റ്നെസ്സും പരിഗണിച്ചു കൊണ്ടുള്ള പരിശീലന പദ്ധതികൾ ആണ് ഇവിടെ നടപ്പിലാക്കുന്നത്.

* എന്തൊക്കെ രീതിയിലുള്ള പരിശീലന ക്ലാസുകൾ ആണ് നൽകുന്നത് ?

റെഗുലർ പരിശീലന ക്ലാസുകളും വീക്കെൻഡ് ക്ലാസുകളും വെസ്ററ്ഫോർഡ് ഫുട്ബോൾ അക്കാദമിയിൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here