യു ഡ്രൈവ് കാറുകൾ

0
98

യു ഡ്രൈവ് കാറുകൾ

ലൈസൻസ് ഉണ്ടായിട്ടും സ്വന്തമായി കാർ ഇല്ലാത്തവർക്കും മാസ വ്യവസ്ഥയിൽ വാടക കൊടുത്ത് കാറുകൾ വാടകയ്ക്ക് എടുക്കാൻ സാധിക്കാത്തവർക്കും ഏറെ സന്തോഷം നൽകുന്ന ഒരു അവസരവുമായി വന്നിരിക്കുകയാണ് യു ഡ്രൈവ്. യു.എ.ഇ യിലെ ആദ്യത്തെ കാർ ഷെയറിങ് സംരംഭമായാണ് യു ഡ്രൈവ് മാർക്കറ്റിൽ എത്തിയിരിക്കുന്നത്. ലളിതമായ നടപടിക്രമങ്ങളിലൂടെ എളുപ്പത്തിൽ കാർ വാടകയ്ക്ക് എടുക്കാൻ സാധിക്കും.

എങ്ങനെ  യു ഡ്രൈവ് സൗകര്യം ഉപയോഗപ്പെടുത്താം?

*ആപ്പ് സ്റ്റോർ വഴിയോ പ്ലേസ്റ്റോർ വഴിയോ യു ഡ്രൈവ് ആപ്പ് ഡൗൺലോഡ് ചെയ്യുക.

*എമിറേറ്റ്സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.

*അടിസ്ഥാന വിവരങ്ങൾ വെരിഫൈ ചെയ്യപ്പെട്ട ശേഷം ഇമെയിൽ ഐഡിയിലേക്ക് വരുന്ന പിൻ ഉപയോഗിച്ചാണ് യു ഡ്രൈവ് കാറുകൾ കൈകാര്യം ചെയ്യേണ്ടത്.

* പിൻ ലഭിച്ചശേഷം തൊട്ടടുത്തുള്ള യു ഡ്രൈവ് കാർ ലൊക്കേറ്റ് ചെയ്യുക.

* മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് കാർ തുറക്കുക.

* ഡാഷ് ബോർഡിൽ ഉള്ള ഡിവൈസ് പിൻ ഉപയോഗിച്ച് തുറക്കുക. അപ്പോൾ ലഭിക്കുന്ന കീ കൊണ്ട് കാർ ഉപയോഗിച്ച് തുടങ്ങാം.

*രാജ്യത്തിനകത്ത് എവിടെയും ഈ കാർ ഉപയോഗിക്കാം.

* യൂ ഡ്രൈവ് കാറെടുത്ത സിറ്റിക്കുള്ളിൽ തന്നെയുള്ള എല്ലാത്തരം ആർടിഒ പാർക്കിംഗ് സോണുകളിലും ഫ്രീകാർ പാർക്കിംഗുകളിലും ഈ കാർ തിരികെ വെക്കാം.

യുഡ്രൈവിൻറ്റെ പ്രത്യേകതകൾ:

*മണിക്കൂറുകൾക്കും ദിവസത്തിനും അനുസരിച്ചുള്ള വാടക

*ഏറ്റവും അടുത്തുള്ള കാറുകൾ ലഭ്യമാകുന്നു.

* ചെറിയ കാറുകൾ മുതൽ ബെൻസ് എ ക്ലാസ് വരെയുള്ള കാറുകളുടെ ശേഖരം.

*മിനിറ്റിന് 60 ഫിൽസ് മുതലുള്ള വാടക

*  യു എ ഇ യുടെ അകത്ത് എവിടെ വേണമെങ്കിലും
സഞ്ചരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here