സ്റ്റാർട്ടപ്പ് ബിസിനസുകാർ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

0
88

സ്റ്റാർട്ടപ്പ് ബിസിനസുകാർ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

ദുബായിൽ ബിസിനസ് തുടങ്ങിയവരും തുടങ്ങാൻ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ട ഡിജിറ്റൽ സാധ്യതകളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ചുറ്റുമുള്ള സർവ്വ മേഘലകളും ആധുനിക വിവരസാങ്കേതികവിദ്യയുടെ ഉപഭോക്താക്കളാവുമ്പോൾ ഏറെ മത്സരബുദ്ധി കാണിക്കേണ്ട ബിസിനസ് രംഗവും ഈ മേഖലയിലെ സാധ്യതകളെ ചേർത്തു പിടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

പ്രധാനപ്പെട്ട 7 ഡിജിറ്റൽ സാധ്യതകൾ
1.വെബ്സൈറ്റ്
എത്രയൊക്കെ പ്രശസ്തി ബിസിനസിൽ നേടാൻ ശ്രമിച്ചാലും സ്വന്തമായി ഡിജിറ്റൽ കൺടെന്റില്ലാതെ ഇന്നത്തെ വിവരസാങ്കേതിക വിപ്ലവകാലത്ത് ബിസിനസുകൾക്ക് നിലനിൽക്കാനാവില്ല. കേവലം ഒരു വെബ്സൈറ്റ് ഉണ്ടാക്കിയത് കൊണ്ട് മാത്രം ഇത് പൂർണ്ണമാവുകയുമില്ല.

വെബ്സൈറ്റ് ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

* കമ്പനിയുടെ പേരുമായി ബന്ധപ്പെട്ട് ഡൊമൈൻ നെയിം ഉപയോഗിക്കുക.

*എല്ലാ തരം ഡിവൈസുകളിലും ഉപയോഗിക്കാൻ പറ്റുന്ന വെബ്സൈറ്റ് ഡിസൈൻ

* എപ്പോൾ വേണമെങ്കിലും സ്വന്തമായി വിവരങ്ങൾ എഡിറ്റ് ചെയ്ത് ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും പറ്റുന്ന വിധത്തിലുള്ള കൺടെന്റ് മാനേജ്മെൻറ് സിസ്റ്റം

* കോൾ വഴിയോ മെസ്സേജ് വഴിയോ കമ്പനിയുമായി ബന്ധപ്പെടുവാനുള്ള കോൾ ടു ആക്ഷൻ സൗകര്യം

2. ഇമെയിൽ അഡ്രസ്

ഏതുതരം ബിസിനസും ആയിക്കൊള്ളട്ടെ, കമ്പനിക്ക് ഔദ്യോഗികമായി ഒരു ഇമെയിൽ ഐഡി ഉണ്ടായിരിക്കേണ്ടത് ഡിജിറ്റൽ രംഗത്തെ മാർക്കറ്റിംഗ്  സാധ്യതകൾക്കും മറ്റു  ആവശ്യങ്ങൾക്കും ഏറെ സഹായകരമാകും.

3. സോഷ്യൽ മീഡിയ സാന്നിധ്യം
സ്വന്തമായി ബിസിനസ് പേജുകൾ പ്രധാനപ്പെട്ട എല്ലാ സോഷ്യൽ മീഡിയകളിലും തുറക്കുന്നത് വഴി, കമ്പനിയെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും മാർക്കറ്റിംഗ് തന്ത്രങ്ങളും കസ്റ്റമേഴ്സിൽ എത്തിക്കാൻ ഏറെ സഹായിക്കും. ഫേസ്ബുക്ക്, ട്വിറ്റർ ഇൻസ്റ്റഗ്രാം തുടങ്ങിയവയിൽ കമ്പനിയുടെ പേരിൽ ബിസിനസ് പേജ് നൽകുകയും കൃത്യമായി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുകയും ചെയ്താൽ പെയ്ഡ് മാർക്കറ്റിങ്ങിന് കാളും കൂടുതൽ പ്രതികരണവും ലഭിക്കും

4. ജി എം പി (ഗൂഗിൾ മൈ ബിസിനസ് )
ബിസിനസ് പേര്, സ്ഥലം പ്രവർത്തനസമയം, ഫോട്ടോ, ലൊക്കേഷൻ എന്നിവയൊക്കെ വെച്ച് ഗൂഗിൾ മൈ ബിസിനസിൽ അപേക്ഷിച്ചാൽ 25 ദിവസം കൊണ്ട്  വെരിഫിക്കേഷൻ കോഡ് പോസ്റ്റ് ബോക്സ് വഴി ലഭിക്കും. ലൈസൻസുള്ള യഥാർത്ഥ ബിസിനസുകാർക്ക് മാത്രമേ ഇത്തരം സംവിധാനം ഉപയോഗിക്കാൻ പറ്റുകയുള്ളൂ. ഇങ്ങനെ ചെയ്താൽ ബിസിനസുമായി ബന്ധപ്പെട്ട ഗൂഗിൾ വഴിയുള്ള
സെർച്ച് എഞ്ചിൻ

5.ഡിജിറ്റൽ മാർക്കറ്റിംഗ്: സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ, പ്രൊഫഷണൽ കൺടെന്റ് തുടങ്ങിയ സേവനങ്ങൾ കമ്പനിയുടെ വളർച്ചയ്ക്കും നിലനിൽപ്പിനും അത്യന്താപേക്ഷിതമായ ഒരു കാലഘട്ടമാണിത്. ഡിജിറ്റൽ മാർക്കറ്റിംഗ് വിദഗ്ദ്ധരുടെ സഹായത്താൽ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നത് വഴി ചുരുങ്ങിയ സമയത്തിനുള്ളിൽ കമ്പനിയുടെ നേട്ടങ്ങൾ കീഴടക്കാൻ സഹായിക്കും.

6.ബ്ലോഗുകൾ: ബിസിനസുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടങ്ങിയ വിവരണങ്ങൾ, വീഡിയോകൾ ആർട്ടിക്കിളുകൾ എന്നിവ പ്രൊഫഷണൽ സഹായത്തോടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയാൽ സെർച്ച് എഞ്ചിൻ വഴി ധാരാളം പേർ കമ്പനി വെബ്സൈറ്റുകളിലേക്ക് എത്തുകയും അത് വഴി ബിസിനസ് വിപുലീകരിക്കപ്പെടുകയും ചെയ്യും.

7. കസ്റ്റമർ റിലേഷൻ ഷിപ് മാനേജ്മെൻറ് സോഫ്റ്റ്‌വെയറുകൾ: മീറ്റിങ്ങുകൾ അസൈൻമെൻറ് ടാർഗറ്റുകൾ തുടങ്ങി ബിസിനസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും റെക്കോർഡ് ചെയ്യാനും മാനേജ് ചെയ്യാനും മാർക്കറ്റിൽ ലഭിക്കുന്ന CRM സോഫ്റ്റ്‌വെയറുകൾ വഴി സാധ്യമാകും. കമ്പനിയുടെ
ആവശ്യങ്ങൾക്കനുസരിച്ചും
സ്വഭാവം അനുസരിച്ചും കസ്റ്റമൈസ് ചെയ്യാവുന്ന സോഫ്റ്റ്‌വെയറുകൾ നൽകുന്ന സോഫ്റ്റ്‌വെയർ ഡെവലപ്പർ കമ്പനികളുടെ സഹായത്താൽ ചുരുങ്ങിയ ചെലവിൽ ഇത് സാധ്യമാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here